‘അദ്ദേഹം എന്നെ പേരുവിളിച്ച് ഹഗ് ചെയ്തു, നെറ്റിയിൽ ചുംബിച്ചു’: മറക്കാത്ത നിമിഷം, കിംഗ് ഖാനെക്കുറിച്ച് പ്രിയാമണി
Priyamani Exclusive Interview
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി. ‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര
എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻവിശേഷങ്ങള്‍ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി.
‘‘ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, ര ഞ്ജിത് തുടങ്ങിയവരുടെ സിനിമകളിലൂടെ കടന്നുവരാൻ സാധിച്ചതുകൊണ്ടാണു നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള പക്വത എനിക്കു കിട്ടിയത്. ഒരു പ്രൊജക്ട് വരുമ്പോൾ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആലോചിക്കും. സംവിധാനം, നിര്‍മാണം, തിരക്കഥ, ക്യാമറ, നായകൻ എന്നിവയെല്ലാം എ പ്ലസ് ആകുമ്പോൾ പ്രേക്ഷകർക്കു പ്രതീക്ഷ ഉയരും. അതിനൊപ്പം കഥാപാത്രങ്ങൾ കോംപീറ്റ് ചെയ്തു നിൽക്കണം.
ഞാൻ അഭിനിയിച്ചിട്ടുള്ള ഒട്ടുമിക്ക സിനിമകളിലും ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകരുടെ സിനിമയിൽ അഭിനയിച്ചുവെന്നു മേനി പറയുകയല്ല. പുതിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോൾ അവരുടെ മനസ്സിലെ കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കാൻ മുൻപരിചയം സഹായമാകുമെന്ന തിരിച്ചറിവാണത്.’’ ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണി പറയുന്നു.
വിവിധ ഭാഷകളില്‍ വിവിധ നായകര്‍. ആരാണ് ഏറ്റവും പ്രിയപ്പെട്ട നായകന്‍?
ഒറ്റ മറുപടിയേയുള്ളൂ, ഷാറുഖ് ഖാൻ. നടൻ മാത്രമല്ല, നന്മയുള്ള വ്യക്തിയുമാണ് അദ്ദേഹം. ജവാന്‍ എന്ന സിനിമയില്‍ ഷാറുഖിന്‍റെ ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണു പറയുന്നത്. സംവിധായകൻ ആറ്റ്ലിയാണ് എന്നെ വിളിച്ചത്. അതിനു മുൻപ് ഷാറുഖിന്റെ ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയ്ക്കു വേണ്ടി ഒരു ഗാനരംഗത്തിൽ ഡാൻസ് ചെയ്തിരുന്നു. ഷാറുഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം പറയാനുണ്ടോ, അത്രമാത്രം എക്സൈറ്റഡ് ആയിരുന്നു.
ഷാറുഖ് ഖാൻ ലൊക്കേഷനിൽ എത്തിയെന്നറിഞ്ഞയുടനെ ഞങ്ങൾ കാണാൻ ചെന്നു. അദ്ദേഹം എന്നെ പേരുവിളിച്ച് ഹഗ് ചെയ്തു. നെറ്റിയിൽ ചുംബിച്ചു സ്നേഹത്തോ ടെ പറഞ്ഞു, ‘താങ്ക് യു ഫോർ ഡൂയിങ് ദിസ് ഫിലിം’
നയന്‍താര, ദീപിക പദുകോണ്‍, സന്യ മല്‍ഹോത്ര എ ന്നിവരൊക്കെ ജവാനിലുണ്ട്. ഒാരോരുത്തരേയും ചേർത്തു നിർത്തി നിങ്ങളെല്ലാം ആസാദിന്റെ ഗേൾസാണെന്ന് അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. ജവാനിൽ ഷാറുഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ആസാദ്.
ലൊക്കേഷനിലുള്ള എല്ലാ ദിവസവും അദ്ദേഹത്തിനൊപ്പമായിരുന്നു ഞങ്ങളുടെ ഡിന്നർ. ഒരു ദിവസം ഗിത്താറുമായിട്ടാണ് കിംഗ്ഖാന്‍ ലൊക്കേഷനിലെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പാട്ടുപാടി. അദ്ദേഹം കൂടെ ചേർന്നു ഗിത്താർ വായിച്ചു. ഷാറുഖ് ഖാൻ എന്ന വ്യക്തി ക്യാമറയ്ക്കു മുന്നിൽ മാത്രമാണു നായകൻ. അല്ലാത്ത സമയങ്ങളിൽ നന്മയുള്ള മനുഷ്യനാണ്. ‘നേര്’ സിനിമയുെട ലൊക്കേഷനില്‍ കണ്ടപ്പോള്‍ മോ ഹന്‍ലാല്‍ സര്‍ ആദ്യം പറഞ്ഞതും ജവാനെക്കുറിച്ചാണ്, ‘സിനിമ കണ്ടു. അഭിനയം ഗംഭീരമായി’ എന്നു പറഞ്ഞു.
നായികയല്ല, അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാ ത്രവുമാണ്. എന്നിട്ടും ‘േനര്’ സിനിമയില്‍ അഭിനയിച്ചല്ലോ?
നായികയല്ലെന്ന് അറിഞ്ഞിട്ടും ആ സിനിമയിൽ പങ്കുചേരാൻ കാരണം അണിയറക്കാർ സൃഷ്ടിച്ച ലെജൻഡറി ട്രാക്കുകളാണ്. സിനിമയിലേക്കു വിളിച്ചപ്പോൾ തന്നെ നായികയ്ക്കു തുല്യമായ കഥാപാത്രമാണെന്ന് സംവിധായകന്‍ ജിത്തു സർ ഓർമിപ്പിച്ചിരുന്നു. പിന്നെ കഥ കേ ട്ടും ത്രില്ലടിച്ചു. ലാല്‍ സാറിെനതിരെ കോടതിയില്‍ വാദിക്കുന്ന രംഗങ്ങളൊക്കെ ഉണ്ടെന്നു കേട്ട് ആവേശം കൂടി.
ലാൽസാറിനൊപ്പം ആറു ദിവസത്തെ കോംബിനേഷ ൻ രംഗങ്ങളാണുണ്ടായിരുന്നത്. ഒട്ടുമിക്കതും കോടതി സീനുകള്‍. ഗ്രാൻഡ്മാസ്റ്ററിലാണ് ലാല്‍സാറിന്‍റെ കൂടെ മുന്‍പ് അഭിനയിച്ചത്. നേരിന്റെ സെറ്റിൽ വീണ്ടുമൊരു ഒത്തു ചേരൽ ഏറെ സന്തോഷം നൽകി.
അമ്മയുെട വഴി പിന്തുടര്‍ന്നു സ്േപാര്‍ട്സിൽ പോകാെത പ്രിയ എങ്ങനെ സിനിമയിലെത്തി?സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണു ഞാൻ. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛൻ വാസുദേവമണി പാലക്കാട് സ്വദേശി. ഞാൻ ജനിച്ചതിനു ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്കു താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോൾ ഫോണിലൂടെ നിലനിർത്തുന്നു. ബോളിവുഡ് നടി വിദ്യ ബാലൻ എന്റെ ബന്ധുവാണ്. വിദ്യയുടെ അച്ഛനെ അടുത്തിടെ മുംബൈയിൽ വച്ചു കണ്ടു. വിദ്യയെ കണ്ടിട്ട് ഏറെ നാളായി.
അമ്മ ദേശീയ തലത്തിൽ ബാഡ്മിന്റൻ പ്ലെയറായിരുന്നു. ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്പോര്‍ട്സും അഭിനയവുമല്ല, സ്കൂളിൽ പഠിക്കുന്ന കാലത്ത് ഡാൻസിനോടായിരുന്നു എനിക്കു താൽപര്യം. പക്ഷേ, കോളജിൽ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണു തുടക്കം. പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയതു സിനിമയിലേക്കു വഴിത്തിരിവായി.
ഒരു പരസ്യത്തിനു വേണ്ടി സാരിയുടുത്തു നിൽക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കൺകളാൽ കൈതി സെയ്’ എന്ന സിനിമയിലേക്കു നായികയെ തിരയുന്ന വിവരം അ റിഞ്ഞത്. അച്ഛൻ എന്നെയും കൂട്ടി അദ്ദേഹത്തിന്റെയടുത്തു ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെൺകുട്ടികൾ വന്നു പോയിരുന്നു. എന്നോടു കുറച്ചു നേരം വർത്തമാനം പറഞ്ഞ ഉടനെ ഭാരതി സർ ഓകെ പറഞ്ഞു. അന്ന് അവിടെ എന്താണു സംഭവിച്ചതെന്നു പിന്നീടൊരിക്കൽ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണു വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ് ഇല്ലാത്ത ഗ്രാമീണ പെൺകുട്ടിയെയാണ് ഭാരതി സാർ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യചിത്രത്തിനു വേണ്ടി സാരിയുടുത്തു മുല്ലപ്പൂവു ചൂടി ഞാൻ മുന്നിലെത്തിയത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഏതു ന ടിയുടെയും സ്വപ്നമാണ്. അതു ലഭിച്ചപ്പോള്‍...
തെലുങ്കിലും കന്നഡയിലും റിലീസായ പത്തിലേറെ സിനിമകൾ സൂപ്പർഹിറ്റുകളായ സമയത്താണ് ‘പരുത്തിവീരനി’ലേക്കു ക്ഷണം കിട്ടിയത്. മുത്തഴക് എന്ന എെന്‍റ കഥാപാത്രത്തിന്‍റെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിർമാതാവുമായ അമീർ സാറിനാണ്. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷമായി. പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയിലുണ്ട് എന്നു ബോളിവുഡ് അറിയാൻ അതു വഴിയൊരുക്കി.
‘പരുത്തിവീരനു’ ശേഷം അൽപം കൂടി സെലക്ടീവ് ആയി. ഗ്രാമീണവേഷങ്ങളിൽ നിന്നു മാറിയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരുന്നു. മോഡേൺ വസ്ത്രങ്ങളാണ് എനിക്കേറെയിഷ്ടം. ജീൻസും മോഡേൺ ടോപ്പുകളും ഒക്കെ. അങ്ങനെയൊരു അടിപൊളി കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നപ്പോഴാണ് ‘തിരക്കഥ’യിലേക്കു ക്ഷണം വന്നത്. പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ കഥാപാത്രമായി മാളവിക.
മണിരത്നം സാറിന്റെ രാവൺ, രഞ്ജിത്ത് സാറിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിന്റ് ഇവയൊക്കെ എന്റെ കരിയർ ബലപ്പെടുത്തിയ അധ്യായങ്ങളാണ്. സംവിധായകൻ നൽകുന്ന നിർദേശങ്ങളിൽ നിന്ന് അൽപം പോലും മാറാതെ നിൽക്കുമ്പോൾ കഥാപാത്രങ്ങൾ പൂർണതയിലെത്തുമെന്നാണ് എന്റെ തിരിച്ചറിവ്. ഡബ്ബിങ്ങിലും വോയിസ് മോഡുലേഷനിലും വരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
വീണ്ടും മലയാളത്തിലേക്കു എതതി. അതും ചാക്കോച്ചന്റെ നായികയായി...
അവധിക്കാല യാത്രയ്ക്ക് അമേരിക്കയിൽ പോയപ്പോഴാണ് എന്റെ മാനേജർ ഷനീം ‘ഓ ഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ കഥയെക്കുറിച്ചു പറഞ്ഞത്. ഫോണിൽക്കൂടി കേട്ട കഥയായതുകൊണ്ടു കൂടുതൽ വ്യക്തതയ്ക്കു വീണ്ടും വിളിച്ച് അന്വേഷിച്ചു. സ ന്തോഷത്തോടെ കഴിയുന്ന കുടുംബമെന്നു മറ്റുള്ളവർക്കു തോന്നുന്ന ഒരു വീട്ടിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍. ചാക്കോച്ചന്റെ ഭാര്യ ഗീതുവിന്‍റെ വേഷമാണെനിക്ക്. ജീവിതയാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടലുകളിലൂടെ സ്വയം കരുത്തു നേടുന്ന കഥാപാത്രം. എന്റെ സിനിമാജീവിതത്തിലെ ശക്തമായ നായികാ വേഷമാണിത്.
നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ കുടുംബങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഷാഹി കബീർ സുന്ദരമായി എഴുതിയിട്ടുണ്ട്. ജിത്തു അഷ്റഫാണു സംവിധായകൻ. മാർട്ടിന്റെ പ്രൊഡക്‌ഷൻ ഹൗസ് നിര്‍മിക്കുന്നു. ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന പ്രമേയവും ആവിഷ്കാരവുമാണ്. വി ആർ വെയിറ്റിങ് ഫോർ ദി ക്ലാപ്സ്...
ആമസോണ്‍ െപ്രെമിലൂെട സൂപ്പര്‍ഹിറ്റായ ഫാമിലിമാന്‍ പരമ്പരയുെട മൂന്നാംഭാഗം ഉടന്‍ വരുന്നുണ്ട്. സ്െെപ ആക്ഷന്‍, ത്രില്ലര്‍ േകാമഡിയാണ്. ഒന്നും രണ്ടും ഭാഗങ്ങള്‍ മനസ്സുകൊണ്ട് ഏറ്റെടുത്ത പ്രേക്ഷകര്‍ ഇതും സ്വീകരിക്കുമെന്നാണു പ്രതീക്ഷ. മറ്റൊരു വന്‍ പ്രോജക്റ്റ് വിജയ് നായകനാകുന്ന ദളപതി 69 ആണ്. വിജയ്െന്‍റ ഹാര്‍ഡ്കോര്‍ ഫാന്‍ ആണു ഞാന്‍. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കണമെന്നതു വളരെ നാളത്തെ മോഹമായിരുന്നു. അതു സാധിക്കാന്‍ പോകുന്നതില്‍ ത്രില്‍ പറഞ്ഞറിയിക്കാനാകില്ല.
എന്തൊക്കെയാണു പുതിയ കുടുംബവിശേഷങ്ങള്‍ ?
വിവാഹശേഷം ഞാൻ മുംബൈയിലാണു താമസം. മുസ്തഫ അമേരിക്കയിൽ സെറ്റിൽഡാണ്. അവധിയുള്ളപ്പോള്‍ അദ്ദേഹം ദുബായിൽ വരും. അവിടെ ഞങ്ങൾക്കൊരു വീടുണ്ട്. കുറച്ചു ദിവസം ദുബായിയിൽ കൂടും. അവധി കൂടുതലുണ്ടെങ്കില്‍ ടൂർ പോകും. വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. എല്ലാ വർഷവും വിവാഹവാർഷികം ആഘോഷിക്കുന്നതു ലണ്ടനിലാണ്. കാരണം, എന്റെയും മുസ്തഫയുടേയും ഫേവറിറ്റ് ഡെസ്റ്റിനേഷനാണു ലണ്ടൻ.