പ്രണയത്തിന്റെ അന്നും ഇന്നും; 40 വർഷത്തെ പ്രണയകഥ പറഞ്ഞ് എം.ജി. ശ്രീകുമാർ... 40 Years of Love: MG Sreekumar and Lekha's Unbreakable Bond
തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് ലേഖ താമസിച്ചിരുന്നത്. എസ്ബിടിയിലെ ജോലി കഴിഞ്ഞു ഫ്ലാറ്റിലേക്കു പോകും. പലവട്ടം ആളുകൾ തടഞ്ഞിട്ടുണ്ട്, കാറിന്റെ ചില്ലുവരെ പൊട്ടിച്ചു.

സംഗീതവും ലേഖയും എം.ജി. ശ്രീകുമാറിനു പ്രാണന്റെ രണ്ടറ്റങ്ങളാണ്. 25 വർഷം മുൻപാണു വനിതയിലൂടെ എം.ജി. ശ്രീകുമാറും ലേഖയും വിവാഹിതരാണെന്ന വാർത്ത പുറത്തു വന്നത്. പ്രണയത്തിന്റെ 40 വർഷത്തിലേക്കു കടക്കുമ്പോഴും അന്നത്തെ പ്രശ്നങ്ങളൊന്നും മറക്കാനാകില്ലെന്ന് എം.ജി. ശ്രീകുമാർ പറഞ്ഞു. ‘‘25 വർഷം മുൻപാണു വനിതയിലൂടെ ഞങ്ങൾ വിവാഹിതരാണെന്ന വാർത്ത പുറത്തു വന്നത്. അതിനും 14 വർഷം മുൻപേ ഒന്നിച്ചു ജീവിതം തുടങ്ങിയിരുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ലിവിങ് ടുഗെദർ.
തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് ലേഖ താമസിച്ചിരുന്നത്. എസ്ബിടിയിലെ ജോലി കഴിഞ്ഞു ഫ്ലാറ്റിലേക്കു പോകും. പലവട്ടം ആളുകൾ തടഞ്ഞിട്ടുണ്ട്, കാറിന്റെ ചില്ലുവരെ പൊട്ടിച്ചു. പിന്നെ മൂന്നു വർഷം ചെന്നൈ വടപഴനിയിൽ താമസിച്ചു. അതിനു ശേഷമാണു മൂകാംബികയിൽ വച്ചു വിവാഹിതരായത്. അന്നു സോഷ്യൽ മീഡിയ ഇല്ലായിരുന്നു.
പല എതിർപ്പുകളും ഉണ്ടായെങ്കിലും പ്രണയത്തിൽ നിന്നു പിന്മാറില്ല എന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. വീട്ടിൽ അമ്മ മാത്രമാണു പൂർണമായി പിന്തുണച്ചത്. സിനിമയിലും ഇനി പാടിപ്പിക്കില്ല എന്നു പറഞ്ഞവർ സിനിമാമേഖലയിലുമുണ്ട്. സിനിമ ഇല്ലെങ്കിൽ വേണ്ട, ഗാനമേള പാടി ജീവിച്ചോളാം എന്നായിരുന്നു ഞാൻ അവരോടു ധൈര്യത്തോടെ പറഞ്ഞത്...’’ കടന്നുവന്ന വഴികളിലെ സംഘർഷങ്ങളും അവയെ നേരിട്ട രീതികളും വിശദമായി സംസാരിക്കുന്ന അഭിമുഖം പുതിയ ലക്കം വനിതയിൽ വായിക്കാം.