പുതുതായി സിനിമ എടുക്കുമ്പോൾ ആവർത്തനങ്ങളില്ലാതെ, വ്യത്യസ്തത ഉണ്ടാകണമെന്നുള്ള വകതിരിവ് ഇപ്പോൾ എനിക്കുണ്ട്. ‘അടുത്ത സിനിമയുടെ കഥ അങ്ങനെയൊരു ലൈനിലാണ് പുരോഗമിക്കുന്നത്. ഹൊറർ ആണു പ്രമേയം. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ അറിയിക്കാം’ ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജീവിതത്തിൽ രണ്ടാമതൊരു സിനിമ ചെയ്യാൻ പത്തുവർഷം കാത്തിരിക്കേണ്ടി വന്ന ഭൂത കാലത്തിനുടമയാണു രാഹുൽ സദാശിവൻ. ഭ്രമയുഗം എന്ന ടൈറ്റിലിനു താഴെ സംവിധായകനും തിരക്കഥാകൃത്തുമായി രാഹുലിന്റെ പേരു തെളിഞ്ഞപ്പോൾ സന്തോഷം തുളുമ്പിയ കണ്ണുകളോടെ തിയേറ്ററിലെ മുൻനിരയിൽ രണ്ടു പേരുണ്ടായിരുന്നു. കനറാ ബാങ്ക് മാനേജർ സദാശിവനും ഭാര്യ രാധികയും. അവരുടെ പ്രാർഥന ദൈവം കേട്ടു; മകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയ്ക്കു സംസ്ഥാന സർക്കാരിന്റെ നാലു പുരസ്കാരങ്ങൾ. ബാല്യകാലം മുതൽ വഴിനടത്തിയ അച്ഛന്റെ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഇതുവരെയുള്ള യാത്രകളെക്കുറിച്ചു പറയുന്നത്.

ADVERTISEMENT

ഞാൻ ജനിച്ചത് ചെന്നൈയിലാണ്. അച്ഛൻ കനറാ ബാങ്കിൽ മാനേജരായിരുന്നു. എനിക്കു രണ്ടു വയസ്സുള്ളപ്പോൾ അച്ഛനു ജന്മനാടായ പാലക്കാട്ടേക്കു സ്ഥലം മാറ്റം കിട്ടി. അച്ഛന്റെയൊപ്പം സിനിമ കാണാൻ പോയതിന്റെ ഓർമകളാണു കുട്ടിക്കാലത്തിന്റെ വിഷ്വലുകളായി മനസ്സിലുള്ളത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. അമ്മയിൽ നിന്നായിരിക്കാം എ നിക്കു വരയുടെ പാഠങ്ങൾ കിട്ടിയത്. അമ്മ രാധികയും ചിത്രം വരയ്ക്കാറുണ്ട്. ഞാൻ ചിത്രം വരയ്ക്കുന്നതു കണ്ട് അച്ഛൻ കുറേ കളർ പെൻസിൽ വാങ്ങിത്തന്നു. പിന്നീട്, മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. പിൽക്കാലത്ത് മാഗസിനുകളുടെ കവർ വരയ്ക്കാൻ കഴിയുംവിധം ആത്മവിശ്വാസം നൽകിയത് അച്ഛനാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ വിഎഫ്എക്സ് പഠിക്കാൻ കോയമ്പത്തൂരിലേക്കു പറഞ്ഞയച്ചതും അച്ഛനായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷം മാസ്‌റ്റേഴ്സ് ഡിഗ്രിക്കു ശ്രമിച്ചപ്പോൾ വിദേശത്തു പോയി പഠിക്കാൻ അച്ഛൻ നിർദേശിച്ചു. അങ്ങനെ, യുകെയിലെ സൗത്ത് വെയിൽസ് സർവകലാശാലയിൽ അനിമേഷൻ പോസ്റ്റ് ഗ്രാജുവേഷനു ചേർന്നു. ഈ സമയത്താണ് എന്റെ വഴി സിനിമയാണെന്ന് ഉറപ്പിച്ചത്. അതിനു വിഎഫ്എക്സ് മാത്രം മതിയാകില്ലെന്നു മനസ്സിലായി. വൈകാതെ ലണ്ടൻ ഫിലിം അക്കാദമിയിൽ ചേർന്നു.

തിരക്കഥ, സംവിധാനം, നിർമാണം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും പരിശീലനം നൽകുന്ന സ്ഥാപനമാണ് ലണ്ടൻ ഫിലിം അക്കാദമി. 2012ൽ നാട്ടിൽ തിരിച്ചെത്തി. അസിസ്റ്റന്റ് ഡയറക്ടറായി ജോലി തുടങ്ങാമെന്നു കരുതിയെങ്കിലും ശുപാർശ ചെയ്യാൻ സിനിമയിൽ പരിചയക്കാരുണ്ടായിരുന്നില്ല. സാഹചര്യം മനസ്സിലാക്കിയപ്പോൾ ഓൺ പ്രൊഡക്‌ഷനിൽ ഒരു സിനിമ നിർമിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാൻ അച്ഛൻ പറഞ്ഞു. പിന്നീടാണു റെഡ് റെയിൻ എന്ന സിനിമ സാക്ഷാൽക്കരിക്കപ്പെട്ടത്.

ADVERTISEMENT

എന്നാൽ, രണ്ടാമതൊരു ഓപ്പണിങ് കിട്ടാൻ പത്തു വർഷം കാത്തിരിക്കേണ്ടി വന്നു. ഭൂതകാലം ഇറങ്ങും വരെയുള്ള ഓരോ വർഷങ്ങളും പരീക്ഷണങ്ങളുടെ ഘട്ടങ്ങളായി മാറി. കഥകളുമായി പലരെയും സമീപിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ലണ്ടനിൽ പോയി പഠിച്ചിട്ടും ജോലി കിട്ടിയില്ല എന്നുള്ള തോന്നൽ അക്കാലത്ത് മനസ്സിനെ വല്ലാതെ ഉലച്ചു. – രാഹുൽ പറഞ്ഞു.

ADVERTISEMENT