എന്റെ യഥാർഥരൂപം കണ്ടിട്ടുള്ള ഒരേയൊരു കൂട്ടുകാരനാണു വിജയ് : സൗഹൃദത്തിന്റെ രഹസ്യങ്ങൾ പങ്കുവച്ച് സ്റ്റീഫനും വിജയ് യേശുദാസും vijay yesudas and stephan devassy friendship
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ്
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ്
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ്
വത്തിക്കാനിലും അദ്ഭുതം ആവർത്തിച്ചു. ‘ജാതിഭേദം മതദ്വേഷം’ പാടാമെന്നു വിജയ് പറഞ്ഞു. അൽപംകൂടി ഭ ക്തിസാന്ദ്രമാക്കാൻ ഒരു പാട്ടു കൂടി ഉൾപ്പെടുത്തി. ‘ദൈ വ സ്നേഹം വർണിച്ചീടാൻ’ എന്ന ഭക്തിഗാനം വത്തിക്കാനിലെ വേദിയിൽ, മാർപാപ്പയുടെ സവിധത്തിൽ നിന്നു ഞ ങ്ങൾ അവതരിപ്പിച്ചു. കർദിനാൾമാരും റോമിലെ ഉദ്യാഗസ്ഥരും മറ്റ് ഔദ്യോഗിക പ്രതിനിധികളുമാണു കാണികളായി എത്തിയിരുന്നത്.
റോമിൽ വത്തിക്കാനിലെ വേദിയിൽ ലോകപ്രശസ്തരായ പ്രതിഭകളോടൊപ്പം മതങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്ന സംഗീത ജപമാലയിൽ ഐക്യപ്പെട്ടതിന്റെ സുകൃതമുണ്ടു സുഹൃത്തുക്കളായ സ്റ്റീഫന്റേയും വിജയ് യേശുദാസിന്റെയും വാക്കുകളിൽ. വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ഇരുവരും സൗഹൃദത്തെക്കുറിച്ചു ഹൃദയം തുറന്നു സംസാരിച്ചു.
വിജയ്: 2007ൽ ജയറാമേട്ടനൊപ്പം നടത്തിയ ഒരു മാസം നീളുന്ന യുഎസ് പ്രോഗ്രാമിലാണു ഞങ്ങൾ കൂട്ടുകാരായത്.
സ്റ്റീഫൻ: വിജൂ, നിന്റെ കല്യാണത്തിനു മ്യൂസിക് പെർഫോം ചെയ്തത് ഞാനായിരുന്നു. നിനക്ക് ഓർമയുണ്ടോ?
വിജയ്: രാജേഷ് വൈദ്യയും നീയും... അല്ലേ? ശ്ശെടാ.... അ ന്നു നമ്മൾ തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നില്ല അല്ലേ... പക്ഷേ, അതിനും എത്രയോ വർഷം മുൻപ് ഇവൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. സ്റ്റീഫന്റെ മ്യൂസിക് ജേണിയുടെ ഓരോ ഘട്ടങ്ങളും ഞാൻ കണ്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളിൽ പോലും എന്നെ ചീത്ത പറയുകയും ഗുണദോഷിക്കുകയും ചെയ്യുന്നയാളാണു സ്റ്റീഫൻ.
സ്റ്റീഫൻ: ഒരേയൊരു കാര്യത്തിലാണു പ്രധാനമായും തർക്കമുണ്ടായിട്ടുള്ളത്. ‘വേണ്ട, വെറുതേ വീണ്ടും തുടങ്ങണ്ട’ എന്നൊരു കോംപ്രമൈസിൽ ആ വിഷയം അവസാനിപ്പിക്കുന്ന രീതിയിലേക്കു ഞങ്ങൾ മാറിക്കഴിഞ്ഞു
വിജയ്: അത് എന്റെ ചില രീതികൾ.
സ്റ്റീഫൻ: ഓരോരുത്തർക്കും പഴ്സനൽ ഇന്ററസ്റ്റ് ഉണ്ടാകുമല്ലോ.
വിജയ്: ഇതു ഞങ്ങൾ തമ്മിലുള്ള പിണക്കമാണെന്നു കരുതരുത്. ഹെൽത്തി ഡിബേറ്റ് എന്നു വിചാരിച്ചാൽ മതി. പിണങ്ങേണ്ട സാഹചര്യമൊക്കെ നിരവധി തവണ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുള്ളതാണു ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്. കുറേ ദിവസം പ രസ്പരം കോൺടാക്ട് ഉണ്ടായില്ലെങ്കിൽ ഞാൻ സ്റ്റീഫനെ വിളിക്കും. വിഡിയോ കോൾ ചെയ്യുകയാണു പതിവ്. ഇവൻ ഏതു കോലത്തിലാണെന്നു കാണാമല്ലോ.
സ്റ്റീഫൻ: എന്റെ യഥാർഥരൂപം കണ്ടിട്ടുള്ള ഒരേയൊരു കൂട്ടുകാരനാണു വിജയ് യേശുദാസ്.
വിജയ്: അപ്പാ എന്നോടു ചില സമയത്തു പറയാറുണ്ട് ‘നീയിങ്ങനെ ഓടി നടക്കാതെ പിള്ളേരുടെയടുത്തേക്കു പോ...’ അപ്പോൾ ഞാൻ പറയും, ഒരു സമയത്തു യേശുദാസ് ഇതു പോലെ ഓടി നടന്നപ്പോൾ ആരുമിങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. അപ്പയുടെ കൂടെ എല്ലായിടത്തേക്കും ഞങ്ങളേയും കൊണ്ടു പോകുമെന്നുള്ളതു ശരിയാണ്. ഇന്നത്തെ കാലത്ത് അതൊന്നും സാധ്യമല്ല. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അപ്പാ യൂറോപ്പിലേക്കു പ്രോഗ്രാമിനു പോവുകയാണെങ്കിൽ ഞങ്ങളേയും കൊണ്ടു പോകും.
ജൂലൈയിൽ പോയാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ ഒക്കെയാണു തിരിച്ചെത്തുക. അന്ന് എനിക്കൊരു ഹിന്ദി ടീച്ചർ ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടേയും മുന്നിൽ വ ച്ച് ടീച്ചർ പരിഹസിക്കും: ‘ഡു യു തിങ്ക് ദിസ് ഈസ് ഫെയർ ദാറ്റ് ഹീ ഈസ് കമിങ് ലൈക് ദിസ് ആഫ്ടർ ദ് ഹാഫ് ഇയർ ഈസ് ഡൺ’ കുട്ടികളെല്ലാവരും എന്നെ നോക്കും. ആ... പോട്ടെ... എന്നു പറഞ്ഞു ഞാൻ ക്ലാസിൽ കയറും. അപ്പായുടെ തിരക്കും അസാന്നിധ്യവും ഞങ്ങളെ അറിയിക്കാതെ വളർത്തിയതിന്റെ ക്രെഡിറ്റ് അമ്മയ്ക്കാണ്.
ദാസേട്ടനു മുന്നിൽ
സ്റ്റീഫൻ: ഞാൻ ദാസേട്ടനു മുന്നിൽ പെർഫോം ചെയ്തൊരു വേദി ഇന്നും മനസ്സിലുണ്ട്. ഗൾഫിലായിരുന്നു പ്രോഗ്രാം. സ്‌റ്റേജിൽ കയറിയപ്പോൾ ദാസേട്ടൻ മുൻ നിരയിൽ ഇരിക്കുന്നതു ഞാൻ കണ്ടു. പ്രോഗ്രാം മോശമായാൽ ദാസേട്ടൻ വേദിയിൽ കയറി വന്ന് അഭിപ്രായം പറയുമെന്നാണു കേട്ടിട്ടുള്ളത്.
ഞാൻ അവതരിപ്പിക്കുന്ന പരിപാടിയിൽ ദാസേട്ടൻ എ ന്തെങ്കിലും തെറ്റു കണ്ടെത്തിയാൽ എനിക്കു പിന്നെ, മലയാളികളുടെ ഇടയിൽ സ്ഥാനമില്ല. ഒരു നിമിഷം മനസ്സിൽ പ്രാർഥിച്ച് കീറ്റാർ ( സ്റ്റീഫൻ ഉപയോഗിക്കുന്ന സംഗീതോപകരണം) കയ്യിലെടുത്തു.
പെർഫോമൻസ് കഴിഞ്ഞ് മുന്നിലേക്കു നോക്കിയപ്പോ ൾ ദാസേട്ടനെ കാണാനില്ല. അദ്ദേഹം അതാ സ്‌റ്റെപ്പ് കയറി സ്‌റ്റേജിലേക്കു വരുന്നു. ‘പ്രാക്ടിസ് എന്നു പറയുന്നതിന്റെ ഉദാഹരണമാണ് സ്റ്റീഫൻ ദേവസി’. മൈക്കിലൂടെ ഇത്രയും പറഞ്ഞ് അദ്ദേഹം ഷേക്ക് ഹാൻഡ് തന്നു.
അന്ന് ആ വേദിയിൽ വച്ചു ഞാൻ തീരുമാനിച്ചു, ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഞാൻ തുടങ്ങിവച്ച സംഗീതയാത്ര ശരിയായ പാതയിലാണു നീങ്ങുന്നത്.
ആദ്യമായി സ്‌റ്റേജിൽ കീബോർഡ് സോളോ മ്യൂസിക് അവതരിപ്പിച്ചയാളാണു ഞാൻ. പാട്ടിന്റെ സോൾ നഷ്ടപ്പെടുത്തിയെന്ന് അക്കാലത്ത് എന്നെ ചിലർ കുറ്റപ്പെടുത്തി. എ ന്നിട്ടിപ്പോൾ എന്തായി?
പുതുതലമുറ ആസ്വദിക്കുന്ന മ്യൂസിക് ഏതു കാറ്റഗറിയിലുള്ളതാണ്? ഇതേ സാധനമല്ലേ ഇരുപതു വർഷം മു ൻപ് സ്‌റ്റേജിൽ അവതരിപ്പിച്ചത്. എന്നെ സംഗീതഘാതകനെന്നു വിളിച്ചവർ മോഡേൺ മ്യൂസിക് കേട്ട് ഇപ്പോൾ ക യ്യടിക്കുന്നുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു കാണുമ്പോൾ ഒന്നേ പറയാനുള്ളൂ Ð സന്തോഷം.
വിജയ്: ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ത്യയിലെ സംഗീത രംഗത്ത് മാറ്റങ്ങൾ ആരംഭിക്കുന്നത് മലയാളത്തിൽ നിന്നാണ്. ഫാസ്റ്റാണോ റാപ്പാണോ റോക്കാണോ എന്നു തരംതിരിക്കുന്നതെന്തിന്. ഇതൊക്കെ ഉണ്ടാകുന്നതു നമ്മുടെ നാട്ടിലാണെന്നോർത്ത് അഭിമാനിച്ചാൽ പോരേ. സംഗീതരംഗത്തുള്ളവർ അവരുടെ ജോലി സ്വതന്ത്രരായി തുടരട്ടെ. പുതിയ തലമുറയ്ക്ക് അതിനുള്ള പിന്തുണ നൽകണം എന്നാണ് എനിക്കു തോന്നുന്നത്.
സ്റ്റീഫൻ: കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പിന്തുണ വളരെ പ്രധാനമാണ്. പ്രത്യേകിച്ചു തുടക്ക കാലങ്ങളിൽ. പഠിക്കേണ്ട പ്രായത്തിൽ പഠിച്ചാൽ മതിയെന്ന് അപ്പനുമമ്മയും പറഞ്ഞിരുന്നെങ്കിൽ സ്റ്റീഫൻ ദേവസിയെന്ന മ്യുസിഷ്യൻ ഉണ്ടാകുമായിരുന്നില്ല.
ഒറ്റപ്പാലത്തു നിന്നു കുറച്ചകലെ കണ്ണിയമ്പുറത്താണു ഞാൻ ജനിച്ചു വളർന്നത്. പഴുന്നാന കുമ്മായച്ചൂളയിലെ കൊച്ചപ്പൻ ചേട്ടന്റെ വീട് എന്നാണ് അവിടത്തുകാർ പറയുക. എന്റെ മുത്തച്ഛനാണു കൊച്ചപ്പൻ. കൊച്ചപ്പൻ ചേട്ടന്റെ മകൻ പി.കെ. ദേവസിക്കും ഭാര്യ സൂസി ദേവസിക്കും ഞങ്ങൾ മൂന്നു മക്കൾ. മൂത്ത ചേച്ചി ബിജു സോളമൻ. എനിക്കു നേരേ മുകളിലുള്ളയാൾ സാം ദേവസി. സ്റ്റീഫൻ എന്ന പേരിനു പിന്നിൽ ദേവസി ചേർക്കുമ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിയാറുള്ളത്. എനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ അപ്പനുമമ്മയും.
പ്രീഡിഗ്രി എട്ടു നിലയിൽ പൊട്ടിയപ്പോഴാണു ജീവിക്കാനുള്ള വഴി സംഗീതമാണെന്നു ഞാൻ ഉറപ്പിച്ചത്. അങ്ങനെ, പിയാനോ പഠനം തുടങ്ങി. മ്യൂസിക്കിൽ വലിയ താൽപര്യമുണ്ടായിരുന്നെങ്കിലും ഏഴാം ഗ്രേഡിൽ തോറ്റു. സംഗീതം പഠിപ്പിച്ചിരുന്ന ഫാ. തോമസ് ചക്കാലമറ്റം എന്നോടു പറഞ്ഞു: ‘പഠനത്തിൽ എങ്ങുമെത്തുമെന്നു നിനക്കു പ്രതീക്ഷയില്ല. സ്റ്റീഫാ, മ്യൂസിക്കിലും ഇങ്ങനെയായാൽ എന്താ സംഭവിക്കുകയെന്ന് ആലോചിച്ചിട്ടുണ്ടോ?’
പിന്നീടുള്ള കുറേ രാത്രികളിൽ ആ ചോദ്യം എന്റെ ഉറക്കം കെടുത്തി. തോമസച്ചന്റെ ആ ചോദ്യം അന്നത്തെ ആ പതിനാറുകാരനെ ഇതാ, ഇവിടം വരെ എത്തിച്ചിരിക്കുന്നു.
വിജുവിന്റെ ക്രിസ്മസ്, സ്റ്റീഫന്റെയും
സ്റ്റീഫൻ: നവംബർ പകുതിയാകുമ്പോഴേക്കും പാലക്കാട്ടെ ഗ്രാമങ്ങളിലേക്കു പറന്നു വരുന്നൊരു കാറ്റുണ്ട്. നല്ല നിമിഷങ്ങൾ സമ്മാനിച്ചു കുതിച്ചു പായുന്ന കാറ്റ്. ഒരുപക്ഷേ, അതായിരിക്കാം നൊസ്റ്റാൾജിയ. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞുപോയ കാലത്തിന്റെ മധുരനൊമ്പരമാണു ക്രിസ്മസ്. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എ ന്ന പാട്ട് എപ്പോൾ കേട്ടാലും ഈ അനുഭൂതിയുണ്ടാകും.
ക്രിസ്മസ് ദിവസം ഒറ്റപ്പാലത്തെ വീട്ടിലെത്താൻ പരമാവധി ശ്രമിക്കാറുണ്ട്. ഇക്കുറിയും ക്രിസ്മസിനു ഭാര്യ ജ സ്നയേയും മകൻ ഷോണിനേയും കൂട്ടി വീട്ടിൽ പോകണം. മമ്മി ഉണ്ടാക്കുന്ന അപ്പവും സ്റ്റൂവും ബിരിയാണിയും കേക്കും എന്നെ ഒരിക്കലും വിട്ടു പോവില്ല.
‘വിജൂ, ഈ ക്രിസ്മസിന് നീ നാട്ടിലുണ്ടോ ?
വിജയ്: ഒഫ്കോഴ്സ്. ഡിസംബർ 25ന് ചെന്നൈയിലെ വീട്ടിൽ മക്കളോടൊപ്പം. ഇരുപത്താറാം തീയതിയാണു ദളപതി വിജയ്‌യുടെ ജനനായകൻ ഓഡിയോ റിലീസ്. അതു മലേഷ്യയിൽ വച്ചാണ്. ഇത്ര കാലത്തിനിടെ ആദ്യമായാണ് ദളപതിയുടെ സിനിമയിൽ പാടുന്നത്.
സ്റ്റീഫൻ: അപ്പോൾ ക്രിസ്മസ് കഴിഞ്ഞിട്ടേ ഇനി നമ്മൾ കാണൂ അല്ലേ.
വിജയ്: നേരിൽ കാണുന്നില്ലെങ്കിലും നീ എന്റെ കൂടെയുണ്ടല്ലോ ദേവസിച്ചേട്ടന്റെ മകനെ.
സ്റ്റീഫൻ: അപ്പോൾ അഡ്വാൻസ് ക്രിസ്മസ് വിഷസ് ഡിയർ. നിനക്കും കുടുംബത്തിനും സ്ട്രോങ് മെറി ക്രിസ്മസ്...