‘ഞാൻ സിംഗിൾ മോം; പിന്നിട്ടത് ബോഡി ഷെയ്മിങ് അടക്കമുള്ള പ്രശ്നങ്ങൾ’; ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തി തുറന്നുപറഞ്ഞു സയനോര Sayanora's Perspective on Self-Acceptance and Resilience
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം.
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം.
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം.
അമ്മ ബേബിയാണ് ഏതോ ജപ്പാൻ രാജകുമാരിയുടേതാണ് എന്നു പറഞ്ഞ് സയനോരയ്ക്ക് ആ പേരിട്ടത്. പക്ഷേ, ഗസറ്റിൽ പരസ്യം ചെയ്തു പേരു മാറ്റണമെന്നു വരെ സയനോര ആലോചിച്ചിരുന്നത്രേ. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണു സയനോര പഴയ കഥകൾ ഓർത്തെടുത്തത്. ‘‘പാടി തുടങ്ങിയ കാലത്ത് ഒരിക്കൽ എസ്.പി. ബാലസുബ്രഹ്മണ്യം സാർ ചോദിച്ചു, എന്താണ് ഈ പേരിന്റെ അർഥം ? ഗുഡ് ബൈ എന്നാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം തിരുത്തി, സയനോര എന്നാൽ വെൽകം എന്നാണ്. സയോനാര ആണു ഗുഡ് ബൈ. പിന്നെ ഞാനും ഈ പേരിനോടു കൂട്ടുകൂടി.
സ്കൂളിൽ പഠിക്കുന്ന കാലത്തു ഭരതനാട്യം പഠിച്ചിരുന്നു. നന്നായി ഡാൻസ് ചെയ്യുമെങ്കിലും എന്നെ ടീമിൽ എടുത്തില്ല. നിറവും രൂപവുമായിരുന്നു പ്രശ്നം. ആ ട്രോമ വർഷങ്ങളോളം നീണ്ടു, പിന്നെ ഭരതനാട്യം ചെയ്തിട്ടുമില്ല. ഈ വേദന അറിയാവുന്നതു കൊണ്ടാണു ചുറ്റുമുള്ള ഇത്തരം മോശം കാര്യങ്ങൾ കേൾക്കാനുള്ള മനസ്സു വന്നത്.
പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണു ഞാൻ. സ്വയം അംഗീകരിക്കുക എന്നതാണു പ്രധാനം. ബോഡി ഷെയ്മിങ്ങിന്റെ പേരിൽ സമൂഹം നിന്നു വെടിവച്ചു കൊണ്ടിരിക്കുന്നതിനിടയിലൂടെയാണു നമ്മൾ നടക്കുന്നത്. ഇടയ്ക്കു നമുക്കു വെടിയേൽക്കും. പക്ഷേ, എഴുന്നേറ്റു വീണ്ടും നടക്കുന്നതിലാണു വിജയം. ആ ഉയിർത്തെഴുന്നേൽപ് കണ്ട് ഒരാളെങ്കിലും മാറിയാൽ അതല്ലേ വിജയം.
മോൾ സന രാജഗിരി സ്കൂളിൽ എട്ടാം ക്ലാസ്സിലാണ്. സിംഗിൾ മോം ആയതുകൊണ്ടുതന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളും നേരിടാൻ കൂടെയുണ്ടായിരുന്നതു സനയാണ്. മോൾ ഇടയ്ക്കു ചോദിക്കും, മതത്തിന്റെ പേരിൽ എന്തിനാണ് ആളുകൾ പരസ്പരം കൊല്ലുന്നത് ? എല്ലാ ദൈവവും ഒന്നാണെന്ന് അറിയാത്തവരാണു പരസ്പരം പോരടിക്കുന്നത്. ആ അറിവുള്ളവർ പരസ്പരം ബഹുമാനിച്ചു ജീവിക്കും എന്നാണു മറുപടി പറയാറ്. ദൈവത്തോടു പ്രാർഥിക്കുന്നതും അതുതന്നെ.
വീട്ടിലെ പൂജാമുറിയിൽ ബൈബിളും ഖുർആനും ഗീതയുമുണ്ട്. മമ്മി സെന്റ് ആന്റണീസിന്റെ വലിയ ഭക്തയാണ്, ഭഗവാൻ കൃഷ്ണന്റെയും. സുഹൃത്തായ ഷാദിയാണു ഖുർആൻ സമ്മാനമായി തന്നത്. അങ്ങനെ എല്ലാവരും പൂജാമുറിയിലെത്തി. ദൈവം എല്ലാത്തിലുമുള്ള എനർജിയാണ്. ആ എനർജിയെ കാലാകാലങ്ങളായി കൈമാറി വന്നപ്പോൾ പല പേരുകളിൽ അറിയപ്പെടുന്നു എന്നേയുള്ളൂ...’’ സയനോര വനിതയോടു പറഞ്ഞു.