‘‘ഞാനും ലാലും ഒന്നിച്ചു മിമിക്രി കളിച്ച സഹപാഠികൾ’’; സംവിധായകൻ ലാലുമായുള്ള സൗഹൃദം പറഞ്ഞ് കെ.എസ്. പ്രസാദ് K.S. Prasad: 50 Years of Laughter and Mimicry Pioneering
കോമഡിയമിട്ടിന്റെ വർണക്കാഴ്ചകളുമായി കെ എസ് പ്രസാദ് നാട്ടുകാരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. കൂടെയുള്ളവരൊക്കെ വഴിമാറിപ്പോയിട്ടും ചിരി തന്നെ മാറിപ്പോയിട്ടും ആ ചിരിക്കു മാറ്റു കുറഞ്ഞില്ല.കെ.എസ്. പ്രസാദ് മിമിക്രി മേഖലയിൽ പലതിന്റെയും തുടക്കക്കാരനാണ്. ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്ത്

കോമഡിയമിട്ടിന്റെ വർണക്കാഴ്ചകളുമായി കെ എസ് പ്രസാദ് നാട്ടുകാരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. കൂടെയുള്ളവരൊക്കെ വഴിമാറിപ്പോയിട്ടും ചിരി തന്നെ മാറിപ്പോയിട്ടും ആ ചിരിക്കു മാറ്റു കുറഞ്ഞില്ല.കെ.എസ്. പ്രസാദ് മിമിക്രി മേഖലയിൽ പലതിന്റെയും തുടക്കക്കാരനാണ്.
ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്ത് മിമിക്സ് പരേഡ് വിഡിയോ കസെറ്റ് പുറത്തിറക്കി, ടിവിയിൽ മിമിക്സ് കോമഡി പരിപാടിക്ക് തുടക്കമിട്ടു, ആദ്യമായി അമേരിക്കയിൽ മിമിക്രി അവതരിപ്പിക്കാൻ പോയ രണ്ടു പേരിൽ ഒരാൾ, ആദ്യമായി ഡാൻസും പാട്ടുമൊക്കെ ചേർത്ത് മിമിക്രി മെഗാഷോ സംഘടിപ്പിച്ചു, ഇപ്പോൾ കൊച്ചിൻ കലാഭവന്റെ സെക്രട്ടറി... ചിരി വേദിയിലെ ആദ്യ പ്രതിഫലത്തെക്കുറിച്ച് കെ എസ് പ്രസാദ് ഒാർമിക്കുന്നു
‘‘സെന്റ് അഗസ്റ്റിൻ സ്കൂളില്‍ പഠിക്കുമ്പോഴേ മിമിക്രി മത്സരത്തിൽ പങ്കെടുക്കും. അന്നെനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. പോൾ മൈക്കിൾ. മിമിക്രിക്ക് ഒരു വർഷം എനിക്ക് ഒന്നാം സ്ഥാനം കിട്ടിയാൽ അടുത്ത വർഷം പോൾ മൈക്കിളിനായിരിക്കും.
സ്കൂളിൽ നിന്നിറങ്ങിയിട്ടും ഞങ്ങൾ രണ്ടും മിമിക്രി വിട്ടില്ല. പോൾ മൈക്കിളിനെ നിങ്ങളറിയും–സംവിധായകനും നടനുമായ ലാൽ.
1975 ഡിസംബർ. അന്നൊക്കെ ഏതെങ്കിലും ഒരു വേദി കിട്ടാൻ നോക്കി ഇരിക്കുകയാണ് ഞാൻ. ലാലിന്റെ ഇടവകയിൽ കഴുന്നു കൊണ്ടു പോവുന്ന ദിവസം വലിയ ഉത്സവമാണ്. അവിടെ ഒരു വേദി ലാൽ ഒപ്പിച്ചു തന്നു. അതായിരുന്നു ആദ്യ വേദി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ എറണാകുളത്തെ അയ്യപ്പന്‍ കാവിൽ ഉത്സവം കാണാൻ പോയി. അക്കാലത്ത് ഗാനമേളയുടെ ഇടവേളയിൽ മാത്രമായിരുന്നു മിമിക്രി. പായസം കുടിക്കുമ്പോൾ അച്ചാറ്‍ തൊട്ടുകൂട്ടുന്ന പോലെ പാട്ടിനിടയിലെ ആ ചിരി ആൾക്കാർക്ക് ഇഷ്ടമായിരുന്നു.
അന്നു പരിപാടി അവതരിപ്പിക്കാമെന്നേറ്റ അൻസാർ വരാൻ വൈകി. അപ്പോഴാണ് സംഘാടകരിൽ ഒരാളായ ബാലകൃഷ്ണൻ ചേട്ടൻ എന്നെ കാണുന്നത്. ‘ഡാ നീ മിമിക്രി അവതരിപ്പിക്കില്ലേ, കയറിക്കോ...’ കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു. കോമഡി ഏറ്റു. ആൾക്കാർ കയ്യടിച്ചു. ആരോ വന്നു മാലയിട്ടു. പരിപാടി കഴിഞ്ഞപ്പോൾ ബാലകൃഷ്ണൻ ചേട്ടൻ പത്തു രൂപ തന്നു. അതായിരുന്നു ആദ്യ പ്രതിഫലം.
കെ എസ് പ്രസാദുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം ഈ ലക്കം വനിതയിൽ