സങ്കടങ്ങളുടെ പെരുമഴ തോർന്നൊഴിഞ്ഞ കാലം. ആയിഷ തന്റെ വേദനകളുടെ കഥ പറനായിരിക്കുകയാണ്. ഒരായുഷ്ക്കാലത്തിന്റെ വേദനകളുടെ ഭൂതകാലം വനിത ഓൺലൈനോടു പറയാനിരിക്കുമ്പോൾ ആയിഷ പീച്ചസ് ഏറെ വികാരാധീനയായി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയുള്ള വിവാഹം ജീവിതത്തിൽ വീഴ്ത്തിയ മുറിപ്പാടുകൾ പറഞ്ഞു കൊണ്ടായിരുന്നു ആ കഥകളുടെ തുടക്കം.
ചെറുപ്രായത്തിലെ വിധവയായി പോയ ഭൂതകാലം, നിസഹായയായി പോയ നിമിഷം വേദനകളുടേതായി മാറിപ്പോയെന്ന് ആയിഷ പറയുന്നു. ഭർത്താവിന്റെ മരണശേഷം വെള്ള വസ്ത്രവും ധരിച്ചിരിക്കുമ്പോൾ മകൾ വന്ന് ചോദിച്ച ചോദ്യം ഇന്നും ഉള്ളിൽ തീയായി അവശേഷിക്കുന്നു.
‘ഉമ്മയ്ക്കിനി പഴയതു പോലെ അണിഞ്ഞൊരുങ്ങാനാകില്ലേ... എന്നും ഇതുപോലെ വെള്ള ഉടുപ്പ് മാത്രമേ ധരിക്കാൻ കഴിയുകയുള്ളോ എന്ന് എന്റെ കുഞ്ഞ് ചോദിച്ചു. ആ നിമിഷം ഹൃദയം തകർന്നു പോയി. നിന്റെ ജീവിതം തീർന്നു. നിന്റെ ജീവിതത്തിലെ സന്തോഷങ്ങളും തീർന്നു എന്ന ഉറ്റവരുടെ വാക്കുകളും ഹൃദയം തകർത്തു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന തനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വേദനകളുടെ ഭാരം’– ആയിഷ പറയുന്നു.
ചെറുപ്രായത്തിലേ അമ്മയാകേണ്ടി വന്ന ജീവിതവും വേദനയുടെ ഏടുകൾ സമ്മാനിച്ചു. കുഞ്ഞിന് നിറമില്ലാത്തതിന്റെ പേരിൽ കേൾക്കേണ്ടി വന്ന കുത്തുവാക്കുകൾ. അതിന്റെ പേരിൽ ചെയ്ത ബുദ്ധിമോശം. ഇന്നും ഓർക്കുമ്പോൾ നെഞ്ചിലൊരു പിടപ്പുണ്ടാകാറുണ്ടെന്ന് ആയിഷ പറയുന്നു.
ആയിഷയുമൊത്തുള്ള വിശദമായ അഭിമുഖം ചുവടെ...
വിഡിയോ: