Thursday 13 December 2018 02:38 PM IST

’പിന്നൊന്നും നോക്കിയില്ല, ഒറ്റച്ചാട്ടമായിരുന്നു..’; സിനിമാനടിയായ കഥ പറഞ്ഞ് കാർത്തിക മുരളി

Tency Jacob

Sub Editor

karrthika00
ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

ആദ്യ Cinema

ഒരു ടു ആന്റ് ഹാഫ് ഇയേഴ്സ് മുമ്പ് അച്ഛന്റെ ഒരു ഇന്റർവ്യൂവിൽ ഫാമിലി ഫോട്ടോക്കു വേണ്ടി പോസു ചെയ്ത എന്നോടൊരു ചോദ്യം, അഭിനയിക്കാൻ താത്പര്യമുണ്ടോന്ന്. ദുൽഖറാണെങ്കിൽ ഓ കെ എന്നു ഞാനും പറഞ്ഞു. ആഫ്റ്റർ ത്രീ ഇയേഴ്സ് ഞാൻ എക്സാം കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് വരാനായി ട്രെയിൻ കയറാൻ നില്ക്കുമ്പോഴാണ് അച്ഛന്റെ ഫോൺ. മലയാളത്തിൽ ഒരു സിനിമയുണ്ട്, അഭിനയിക്കുന്നോ? അതിനു മുമ്പ് ’പട്ടം പോൽ’ എന്ന സിനിമയിലേക്ക് വിളിച്ചിരുന്നു. ഈ ഓഫർ കേട്ടപ്പോഴും ഐ ആം കൺഫ്യൂസ്ഡ്. പിന്നെയാണ്. ആൻ അമൽനീരദ് സിനിമ. ഹീറോ ദുൽഖർ. പിന്നെയൊന്നും നോക്കിയല്ല. ഒറ്റ ചാട്ടമായിരുന്നു.

Me & സാറ

അമേരിക്കയിൽ നിന്നു കേരളത്തിലേക്കു വന്ന സാറ മേരി കുര്യന്റെ ദുൽഖറിനെ കാണുമ്പോഴുണ്ടായ എക്സൈറ്റുമെന്റും സ്ട്രോങ് മലയാളം കേൾക്കുമ്പോഴുണ്ടായ അമ്പരപ്പും വരെ ഓക്കെ. പിന്നെ കാർത്തികക്ക് സാറയുമായി ഒരു കണക്ഷനുമില്ല. സാറ കട്ട ഫെമിനിസ്റ്റും രാഷ്ട്രീയം ഒന്നും അറിയാത്തയാളുമാണ്. എന്താണ് കമ്മ്യൂണിസം എന്നു സാറ, അജി മാത്യുവിനോടൊരു ചോദ്യം ചോദിക്കുന്നുണ്ട്. കാർത്തിക പൊളിടിക്സിൽ ഡിഗ്രി ചെയ്യുന്നതുകൊണ്ടും കാർത്തികയുടെ അച്ഛന് മക്കൾ എല്ലാ ദിവസവും ന്യൂസ് പേപ്പർ വായിക്കണമെന്നു നിർബന്ധമുള്ളതുകൊണ്ടും അങ്ങനെയൊരു ക്വൊസ്റ്റ്യൻ നോ നോ.

എന്റെ Family

അച്ഛൻ സി. കെ. മുരളീധരൻ ബോളിവുഡിലെ ക്യാമറാമാനാണ്. ‘ത്രീ ഇ  ഡിയറ്റ്സ്’, ‘പികെ’ ഈ സിനിമകളുടെയെല്ലാം ക്യാമറാമാനായിരുന്നു. അമ്മ മീര. അനിയൻ ആകാശ് എട്ടാം ക്ലാസ്സിൽ പഠിക്കുന്നു കോട്ടയമാണ് സ്വദേശം. പക്ഷേ, ഞാൻ ജനിച്ചു വളർന്നത് മുംബൈയിലാണ്. അടുത്ത സിനിമയാകുമ്പോഴേക്കും എന്റെ മദർ ടങ് മലയാളത്തിൽ ഞാൻ ഫ്ലുവന്റായിരിക്കും.

karthika13

അമ്മയുടെ പാട്ട് OR അച്ഛന്റെ കാമറ

നോ കംപാരിസൺ. രണ്ടും എന്റെ ഫേവറിറ്റ് ആണ്. ഞാൻ ചെറുപ്പത്തിലേ മ്യൂസിക് പഠിക്കുന്നുണ്ട്. വീട്ടിൽ വെറുതേ പാടാനൊന്നും പറ്റില്ല. പാടുമ്പോൾ  സീരിയസായിത്തന്നെ പാടണം. അല്ലെങ്കിൽ അമ്മ വന്നു കണ്ണുരുട്ടും. കർണാട്ടിക്കും ഹിന്ദുസ്ഥാനിയും പഠിച്ചിട്ടുണ്ട്. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴേ ഞാൻ അച്ഛന്റെ ക്യാമറയിൽ ഫോട്ടോ എടുക്കാറുണ്ട്. അപ്പോഴൊക്കെ അച്ഛൻ കറക്ട് ചെയ്യും.

Next സിനിമ- പൃഥിരാജ്, ദുൽഖർ, നിവിൻപോളി?

നോ ഡൗട്ട്. നിവിൻ. പ്രേമത്തിലെ ബ്ലാക്ക് ഷർട്ട് ഇട്ടു വരുന്ന കലിപ്പ് ലുക്കില്ലേ. ഹോ, ഐ ആം ബിഗ് ഫാൻ ഓഫ് നിവിൻ. ആ സീൻ ഞാൻ വീട്ടിലുള്ളവരെയെല്ലാം അഭിനയിച്ചു കാണിച്ചിട്ടുണ്ട്. എനിക്ക് ഫൺ ഇഷ്ടമാണ്. ദെൻ പൃഥി. ക്ലാസ്സ്മേറ്റ്സ് ഞാൻ ഒരുപാടുതവണ കണ്ട മൂവിയാണ്.

First സെറ്റ്

എന്റെ മലയാളമായിരുന്നു വലിയ ജോക്ക്. കേൾക്കുമ്പോഴേ എല്ലാവരും ചിരിക്കാൻ തുടങ്ങും.ഞാൻ ദുൽഖറിനോട് മലയാളത്തിൽ സംസാരിക്കും. ദുൽഖർ ഓകെ, ഓകെ എന്നു തലയാട്ടും. പിന്നെ, തിരിഞ്ഞ് അമൽനീരദിനോടു ചോദിക്കും. ആ കുട്ടി എന്താ പറഞ്ഞത്? അമൽ സർ ഞാൻ പറഞ്ഞത് വേറൊരു മലയാളത്തിൽ ട്രാൻസ‌്ലേറ്റ് ചെയ്തുകൊടുക്കും. പിന്നെ, എന്റെ ഡയറ്റ്. സിനിമയ്ക്കുവേണ്ടി തടി കുറയ്ക്കാൻ പറഞ്ഞിരുന്നു. ഐ ആം എഫൂഡി പഴ്സൺ.

Howmany കിലോമീറ്റേഴ്സ് For പ്രണയം

ഇപ്പോൾ എന്റെ  പ്ര ണയവും പാഷനും ഡാൻസ് ആണ്. അതിനുവേണ്ടി എത്ര കിലോമീറ്റർ വേണമെങ്കിലും ഞാൻ യാത്ര ചെയ്യും. അതുപോലെ ഞാനൊരു വാട്ടർ ലവിങ് ബേബിയാണ്. സ്വിമ്മിങ് എത്ര നേരം വേണമെങ്കിലും ചെയ്യാൻ എനിക്കിഷ്ടമാണ്. പിന്നെയുള്ള ഇഷ്ടം ഡ്രോയിങ്.

വാർഡ്റോബ് വെറൈറ്റി

ബ്ലാക്ക് ടീ ഷർട്ട്സ് മസ്റ്റ്. പിന്നെ വൈറ്റ് ഷർട്ട്സ്,ബ്ലൂ ഹെവി ജീൻസ്, ഹാരിപോർട്ടർ ലോങ് ടീഷർട്ട് ആന്റ് ധോത്തി പാന്റ്സ്. ദെന്‍ സ്കാർഫ്സ്. മൈ ഫേവറിറ്റ്. ഒരു മീറ്റർ മുതൽ മൂന്നു മീറ്റർ നീളമുള്ള സ്കാർഫ് വരെ എന്റെ കൈയിലുണ്ട്.

karthika14