തുളുമ്പിയ കണ്ണുകളും വിടര്‍ന്ന പുഞ്ചിരിയും നിറഞ്ഞ മുഖവുമായി അഗസ്ത്യ ഓടിയെത്തി. രണ്ടു ദിവസം അമ്മയെ പിരിഞ്ഞിരുന്നതിന്റെ സങ്കടവും ആദ്യമായി വാവയെ കണ്ടതിന്റെ സന്തോഷവും അവനുണ്ട്. വേഗം തന്നെ കുഞ്ഞനിയനെ മടിയിൽ വച്ചു വലിയ ചേട്ടനായി ഗമയിൽ ഒരു നോട്ടം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായിരുന്നു അതെന്നു പറയുന്നു സംവൃത സുനിൽ.
‘‘ഫെബ്രുവരി 20 നാണ് വാവ, ഞങ്ങളുടെ രൂദ്ര, ജനിച്ചത്. ഫെബ്രുവരി 21 നാണ് അഗസ്ത്യയ്ക്ക് അഞ്ചു വയസ്സു തികഞ്ഞതും. അച്ഛയും അമ്മയും കൊടുത്ത പ്രെഷ്യസ് ബർത്‍േഡ ഗിഫ്റ്റ് ആണ് രൂദ്ര എന്നാണവന്‍ പറയുന്നത്.’’ അമേരിക്കയിലെ നോർത്ത് കാരലീനയിലെ വീട്ടിലിരുന്ന് സംവൃത പ റയുന്നു.
അമ്മയുടെ സ്നേഹം ഷെയർ ചെയ്തു പോകുന്നതിൽ അഗസ്ത്യയ്ക്കു വിഷമമുണ്ടോ?
സത്യത്തില്‍ എനിക്കു ടെൻഷൻ ഉണ്ടായിരുന്നു. ഇ ത്രകാലം അഗസ്ത്യയെ ഒറ്റയ്ക്കു കൊഞ്ചിച്ചു വ ളർത്തീട്ട് പുതിയ ആളു വരുമ്പോ എന്താ സംഭവിക്കുകയെന്ന്... ഇവിടെ ആറാം മാസത്തെ സ്കാനിങ്ങിൽ കുട്ടി ആണാണോ പെണ്ണാണോ എന്നു പറയും. ബേബി ബോയ് ആണെന്നറിഞ്ഞപ്പോഴേ അഗസ്ത്യ വളരെ എക്സൈറ്റഡ് ആയിരുന്നു. അവനാണ് രൂദ്രയെ ‘രൂറു’ എന്നു വിളിച്ചു തുടങ്ങിയത്. ഇ പ്പോള്‍ രൂറൂന്റെ കാര്യങ്ങൾ ചെയ്യാനും ഡയപ്പർ മാറ്റാനും എല്ലാം സഹായിക്കും. സ്നേഹം വന്നാൽപ്പിന്നെ ഉമ്മ വച്ചു ശരിയാക്കും. രൂറൂനും ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾത്തന്നെ അറിയാം. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ ഒന്നു കൊഞ്ചിച്ചാൽ ആള് ഹാപ്പിയാണ്. ഇപ്പഴേ നല്ല കൂട്ടുകാരാണ് രണ്ടും.
അമേരിക്കയിലാണല്ലോ രണ്ടു കുട്ടികളും ജനിച്ചത്. അ വിടുത്തെ ആശുപത്രി രീതികൾ എങ്ങനെയാണ്?
ഇവിടെ ഡേറ്റ് ആയാലും ഇല്ലെങ്കിലും പെയിൻ വന്നാലേ ആശുപത്രിയിൽ ചെല്ലാൻ പറ്റൂ. കഴിയുന്നതും നോർമൽ ഡെലിവറി ആക്കാൻ നോക്കും. അഗസ്ത്യ ഉണ്ടായതു കലിഫോർണിയയിലാണ്. അന്ന് ഡെലിവറിയുടെ അവസാന നിമിഷം കുഞ്ഞിന് ഹാർട്ട്റേറ്റ് കുറഞ്ഞു. അപ്പോൾ സിസേറിയൻ ചെയ്തെടുക്കേണ്ടി വന്നു. അന്ന് ജനറൽ അനസ്തേഷ്യ ആയിരുന്നു. അതുകൊണ്ട് അവൻ ഉണ്ടായ നിമിഷം ഒന്നും അറിയാ ൻ പറ്റിയില്ല. രൂദ്രയുടേതും സീസേറിയന്‍ ആയിരുന്നെങ്കിലും ലോക്കൽ അനസ്തേഷ്യ ആണു തന്നത്. അതുകൊണ്ട് അ വനെ പുറത്തേക്കെടുത്ത നിമിഷം ശരിക്കും ആസ്വദിച്ചു. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ അമ്മയോടു ചേർത്തു സ്കിന്‍ ടു സ്കിൻ വയ്ക്കുന്ന പതിവുണ്ടിവിടെ.
22 വര്‍ഷം മുന്‍പ് ബാലതാരമായി തുടക്കം. പിന്നെ, ര സികനില്‍ ദിലീപിെന്‍റ ടീേനജ് നായിക. ഇപ്പോ രണ്ടു കുട്ടികളുെട അമ്മ. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നുണ്ടോ ?
എത്ര പെട്ടെന്നാണ് സമയം പോകുന്നത്. രൂറു ഉണ്ടായിട്ട് ഒൻപതു മാസം കഴിഞ്ഞു. കൈയും മുട്ടും ഒക്കെ കുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അഗസ്ത്യ ഉണ്ടായതു പോലും ഇന്നലെയാണെന്നു തോന്നും. പണ്ട് കാറുകളായിരുന്നു അവന്റെ ഇഷ്ടം. ഇപ്പോൾ പൊലീസ് വാഹനങ്ങളും പൊലീസ് സംബന്ധമായ കാര്യങ്ങളോടുമാണ് ക്രേസ്.
ഇനി എല്ലാ വർഷവും രണ്ടു പേരുടെയും പിറന്നാൾ ഒന്നിച്ച് ആഘോഷിക്കുമോ?
ഈ തലേന്നും പിറ്റേന്നും രീതി ഞങ്ങളുടെ ജീവിതത്തില്‍ പ ണ്ടേ ഉണ്ട്. എന്റെ പിറന്നാൾ ഒക്ടോബർ 31 നാണ്. വിവാഹ വാർഷികം നവംബർ ഒന്നിനും. രണ്ടും രണ്ടായിത്തന്നെയാണ് ആഘോഷം. ഇവരുടെ രണ്ടിന്റെയും പിറന്നാളും അങ്ങനെ ത ന്നെ ആഘോഷിക്കേണ്ടി വരും.
അഗസ്ത്യയുടെ സ്കൂൾ തുടങ്ങിയോ? സംവൃതയാണോ പഠിപ്പിക്കുന്നത്?
അവനിപ്പോള്‍ കിന്റർഗാർടനിലായി. കോവിഡ് കാരണം ഇതുവരെ ഓൺലൈന്‍ ക്ലാസായിരുന്നു. ഇപ്പോൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളിൽ പോകണം. ഞായറാഴ്ച മുതൽ ചോ ദിച്ചു തുടങ്ങും ‘നാളെ സ്കൂളിൽ പോകാല്ലോ’ എന്ന്. ബുധനും വ്യാഴവും റിക്കോർഡഡ് ക്ലാസും വെള്ളിയാഴ്ച ലൈവ് ക്ലാസ്സുമാണ്. ഈ മൂന്നു ദിവസവും ഞാൻ കൂടെയിരിക്കണം. രൂദ്രയുമുള്ളതിനാൽ അതു നല്ലൊരു പണിയാണ്. അക്ഷരങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു. സ്പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി. ഈ മാസം അവസാനത്തോടെ റെഗുലർ ക്ലാസ് ആകുമെന്നു പറയുന്നുണ്ട്. അങ്ങനെയായാൽ സ്കൂളിൽ നിന്നു തന്നെ പഠിത്തമെല്ലാം നടക്കും. പിന്നെ, ഹോംവർക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാൻ.
കുഞ്ഞുങ്ങള്‍ രണ്ടു പേർക്കും ഒരേപോലെ സമയം വീതിച്ചു കൊടുക്കുക നല്ല ബുദ്ധിമുട്ടു തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളതു കൊണ്ടാണ് രക്ഷപെട്ടു പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്പോൾ എന്താകും എന്ന ടെൻഷനുണ്ട്. നാട്ടിലാണെങ്കിൽ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുക്കൾ മാത്രമാണുള്ളത്.
മലയാളി സുഹൃത്തുക്കളുണ്ടോ?
ഉണ്ട്. വിദ്യയും സജുവും. രണ്ടു പേരും അഖിയുെട ക്ലാസ്മേറ്റ്സ് ആണ്. അവർക്കും ഒരു മോനുണ്ട്, മിലാൻ. ഞങ്ങളുടെ വീട്ടിൽ നിന്ന് അഞ്ചു മിനിറ്റ് ഡ്രൈവ് ചെയ്താൽ അവരുടെ വീട്ടിലെത്താം. അവർ ഉള്ളതുെകാണ്ടു കൂടിയാണ് കലിഫോര്‍ണിയയിൽ നിന്ന് ഞങ്ങള്‍ ഷാർലെറ്റിലേക്കു വന്നത്. എന്തിനും ഏതിനും അവർ ഓടിയെത്തും. എല്ലാ ആഘോഷങ്ങളും ഞങ്ങൾ രണ്ടു കുടുംബങ്ങളും ഒരുമിച്ചാണ്. യാത്ര, കുക്കിങ്, റെസീപ്പി എക്സ്ചേഞ്ച്, പാചക പരീക്ഷണങ്ങൾ... കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെയായി ഞങ്ങൾ രണ്ടു കൂട്ടരും മിക്കവാറും എല്ലാ വീക്കെൻഡും ഒത്തുകൂടാറുണ്ട്.
വീട്, കുടുംബം, കുട്ടികള്‍, പാചകം... ഈ തിരക്കിനിടയിൽ ഒരു ‘മീ ടൈം’ കണ്ടെത്താറുണ്ടോ?
ശ്രമിക്കാറുണ്ട്. അഗസ്ത്യ സ്കൂളിൽ പോകുകയും രൂറു ഉറങ്ങുകയും ചെയ്യുന്ന സമയമാണ് ഇപ്പോള്‍ എന്‍റെ ‘മീ ടൈം’. അമ്മയുള്ളതു കൊണ്ട് കുറച്ച് എളുപ്പമുണ്ട്. പകലൊന്നും സമയം കിട്ടിയില്ലെങ്കിൽ രാത്രി രണ്ടുപേരും ഉറങ്ങുമ്പോൾ ഇത്തിരി നേരം ചിന്തിക്കാനും വായിക്കാനുമൊക്കെ സമയം കണ്ടെത്തും. അഖി അതിനു വളരെ സപ്പോർട്ടീവ് ആണ്.
അഖി കുട്ടികളെ നോക്കുമോ?
പിന്നേ... അച്ഛനും മക്കളും കൂടീട്ടുള്ള കളികളൊക്കെ കാണേണ്ടതു തന്നെ. അഖി മക്കളെ ഒത്തിരി സ്നേഹിക്കുന്ന നല്ല അച്ഛനാണ്. പക്ഷേ, അച്ഛനെന്ന അഖിയെക്കാളും ഞാന്‍ കൂടുതൽ മാർക്ക് നൽകുക ഭർത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത്, എനിക്ക് എന്റേതായ സ്വാതന്ത്ര്യ വും സ്പേസും തരുന്ന ഭർത്താവ്. അഖി ഇപ്പോള്‍ ജോലിക്കൊപ്പം പാർട്ട് ടൈമായി ബിസിനസും ചെയ്യുന്നുണ്ട്. അതു ഫുൾടൈം ആക്കാനുള്ള പ്ലാനിങ് നടക്കുന്നു.
കുട്ടികളെയും കൊണ്ട് എന്നാണിനി നാട്ടിലേക്കു വരവ്?
പ്രസവശേഷം മൂന്നു മാസം കഴിഞ്ഞ് അമ്മയ്ക്കൊപ്പം നാട്ടിലേക്കു മടങ്ങാനായിരുന്നു പ്ലാൻ. കോവിഡ് കാരണം എല്ലാ പ്ലാനും പൊളിഞ്ഞു. അമ്മമ്മേം അച്ഛനും അഖീന്റെ പേരന്റ്സുമെല്ലാം കുഞ്ഞുങ്ങളെ കാണാൻ കൊതിപിടിച്ചിരുന്നതാണ്. വിഡിയോ കോൾ ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ലാതെ പോകുന്നു.
അമ്മ വന്നിട്ടിപ്പോ 10 മാസമായി. കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്നു നാട്ടിൽ വരാൻ പറ്റുമെന്ന് ഒരു ഐഡിയയുമില്ല. മാസ്കും മറ്റും ഇട്ട് ഇത്ര ദൂരം കുട്ടികൾ ഇരിക്കില്ല. അമ്മ എന്തായാലും അധികം ൈവകാതെ നാട്ടിലേക്കു മടങ്ങും.
അനിയത്തി സൻജുക്ത ചെന്നൈയിലെ ഒരു അമേരിക്കൻ മൾട്ടീനാഷനൽ കമ്പനിയിൽ കമ്യൂണിക്കേഷൻ കൺസൽട്ടന്റ് ആയി േജാലി ചെയ്യുന്നു. എന്‍റെ പ്രസവത്തിനു തൊട്ടുമുൻപ് അവളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. അമ്മ വരുന്നതിനു മുൻപ് അവളായിരുന്നു എനിക്ക് സഹായം.
‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന സിനിമയിലൂെട വീണ്ടും അഭിനയത്തിലേക്കു വന്നപ്പോള്‍ എന്തു തോന്നി? ഇനി അടുത്ത സിനിമ ?
ഒത്തിരി സന്തോഷം തോന്നിയ സിനിമയാണത്. നല്ലൊരു ടീം ആയിരുന്നു. ഈ പ്രഫഷൻ എത്രമാത്രം ആസ്വദിച്ചിരുന്നു എ ന്നും എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്നും മനസ്സിലാക്കിയതും അപ്പോഴാണ്. സിനിമ തരുന്ന എനർജി വേറെ തന്നെയാണ്.
സത്യൻ അന്തിക്കാട് സാറിന്റെ മകന്‍ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. നാട്ടിൽ വരാതെ അേമരിക്കയില്‍ നിന്നു തന്നെ ചെയ്യുന്ന രീതിയിലാണ് ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. യാത്ര ചെയ്യാതെ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന പ്രൊജക്റ്റ് ആയതു കൊണ്ട് പണി എളുപ്പമായി.
മനസ്സിന് ഇഷ്ടം തോന്നുന്ന നല്ല റോളുകൾ ഒത്തുവന്നാ ൽ ഇനിയും അഭിനയിക്കും. യുഎസ്സിൽ നിന്ന് എന്നെ നാട്ടിലെത്തിച്ചു ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിടാൻ എത്ര പേരു തയാറാകും എന്നറിയില്ല.
മലയാളികൾക്കു സംവൃതയോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്നു തോന്നാറുണ്ടോ?
പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷേ, നാട്ടിൽ മാത്രമല്ല, ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും. അവർക്കു ഇഷ്ടം അറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതൽ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി, അപ്പോൾ തന്നെ കമന്റും ലൈക്ക്സും കുമിഞ്ഞു കൂടും. മഴവിൽമനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള രണ്ടാംവരവിനു ശേഷമാണ് ഞാൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളതു വലിയൊരു അനുഗ്രഹം തന്നെയാണ്.
എന്റെ ഇൻസ്റ്റഗ്രാം ഫാൻ പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ. എന്റെ െെകയില്‍ േപാലും ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ഒക്കെ ജസ്റ്റിന്റെ കൈയിലുണ്ട്. സത്യത്തില്‍ സോഷ്യൽ മീഡിയയിൽ എ ന്നെ ആക്ടീവ് ആയി നിര്‍ത്തുന്നത് ഈ ആരാധകനാണ്.
കാരലീനയില്‍ ലോക്ക്ഡൗൺ ഉണ്ടായിരുന്നോ?
ലോക്‌ഡൗൺ ഉണ്ടായിട്ടില്ല. മാസ്കും സാനിറ്റൈസറും ഒക്കെയായി വളരെ ശ്രദ്ധയിലാണ് എല്ലാവരും. കേസുകളും മരണങ്ങളും കൂടുന്നുണ്ടെങ്കിലും െെലഫ് കുഴപ്പമില്ലാതെ നീങ്ങുന്നു. ആശുപത്രികളിലും മറ്റും കുറച്ചു സ്ട്രിക്ടാണ്. ഞങ്ങൾ വളരെ ശ്രദ്ധിച്ചു വീട്ടിൽ തന്നെയിരുപ്പാണ്. സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാറില്ല. എല്ലാം വീട്ടിലെത്തും.
പ്രസിഡന്റ് ഇലക്‌ഷനു വോട്ടു ചെയ്തോ?
ഇത്തവണ ചെയ്തില്ല. അടുത്ത ഇലക്‌ഷനു ചെയ്യണം. ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത് ഇവിടെ എല്ലാവർക്കും വലിയ ആ ശ്വാസമാണ്. പിന്നെ, നമ്മുെട നാടുമായി ബന്ധമുള്ള കമല ഹാരിസ് വൈസ് പ്രസിഡന്റായതിന്റെ സന്തോഷം വേറെയും.
എപ്പോഴും ഹാപ്പിയാണല്ലോ? എന്താണതിന്റെ രഹസ്യം?
എനിക്ക് എന്റേതായ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ യുണ്ട്. പൊസിറ്റീവ് ആയിരിക്കാനും ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും ശ്രമിക്കും. പിന്നെ, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ, നമ്മുടെ രീതികളിൽ സന്തോഷം കണ്ടെത്തി സിംപിൾ ഈസി ജീവിതം നയിക്കാനാണിഷ്ടം. ഒരു കാര്യവും കൂടുതൽ ചിന്തിച്ചു കോംപ്ലിക്കേറ്റഡ് ആക്കാറില്ല. വരുന്നത് അപ്പോൾ നേരിടുക.
ഇനിയും ചെയ്യാൻ ആഗ്രഹമുള്ള കാര്യങ്ങൾ?
ഒത്തിരി യാത്ര ചെയ്യണം. ഒരുപാടു സ്ഥലങ്ങൾ, സംസ്കാരങ്ങൾ, ഭക്ഷണം... ഒക്കെ എക്സ്പ്ലോർ ചെയ്യണം. ഗാർഡനിങ് പഠിക്കണം. പച്ചക്കറിത്തോട്ടവും ഹോം ഗാർഡനും സെറ്റ് ചെയ്യാന്‍ പഠിച്ച് വീട്ടിലൊരു നല്ല പൂന്തോട്ടം ഉണ്ടാക്കണം. അങ്ങനെയങ്ങനെ മോഹങ്ങള്‍ ഒരുപാടാണ്.
അവസാന േചാദ്യം അഖിയോടാണ്. സംവൃതയെ ഒറ്റവാചകത്തില്‍ വിേശഷിപ്പിച്ചാല്‍... ?
സ്നേഹമുള്ള ഭാര്യ, സ്നേഹമുള്ള അമ്മ, എന്റെ അമ്മു.
മെർലി എം. എൽദോ
ഫോട്ടോ കോർഡിനേഷൻ: സരുൺ മാത്യു