Thursday 09 May 2024 12:04 PM IST

‘അതിമോഹം ആയിരിക്കും, പക്ഷേ യോദ്ധയ്ക്കൊരു രണ്ടാം ഭാഗം എന്റെ മനസിലുണ്ട്’: ആ സ്വപ്നം ബാക്കിവച്ച് മടക്കം

Lakshmi Premkumar

Sub Editor

yodha

ഫ്രെമിയിമുകളിൽ മാന്ത്രികതയൊളിപ്പിച്ച സംവിധായകൻ ഫൈനൽ കട്ട് പറഞ്ഞ് കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. മലയാളി മനസുകളിൽ അക്കോസോട്ടനെയും അരശുമൂട്ടിൽ അപ്പുക്കുട്ടനെയും ദമയന്തിയേയും പ്രതിഷ്ഠിച്ച സംവിധായകൻ സംഗീത ശിവന്റെ വിയോഗം സിനിമാ പ്രേമികളെ വേദനിപ്പിക്കുകയാണ്. മലയാളിയുടെ നൊസ്റ്റാൾജിയയെ ത്രസിപ്പിച്ച സംവിധായകന് ഹൃദയത്തിൽ നിന്നും അശ്രുപുഷ്പങ്ങൾ അർപ്പിക്കുമ്പോൾ ചില ഓർമകൾ ഹൃദയംതൊടുകയാണ്. തന്റെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായ യോദ്ധയെക്കുറിച്ച് ഒരിക്കൽ വനിതയോട് സംഗീത ശിവൻ മനസുതുറന്നിരുന്നു. യോദ്ധയ്ക്ക് 25 വയസ് പൂർത്തിയായ വേളയിൽ സംഗീത് ശിവൻ പങ്കുവച്ച വാക്കുകൾ അനശ്വരമായ ആ ഓർമകൾക്കൊപ്പം ചേർത്തുവയ്ക്കുന്നു...

-----

യോദ്ധ എന്നൊരു സിനിമ. ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉൾപ്പെടുത്തി ആരും പരീക്ഷിക്കാത്ത െത്രഡ്. വളരെ സീരിയസായി എടുക്കാവുന്ന േഡാക്യൂഫിക്‌ഷന്‍.

വീട്ടിലെ സ്ഥിരം സിനിമാചര്‍ച്ചകള്‍ക്കിടയില്‍ എപ്പോഴോആണ് സംഗീത് ശിവന്‍, സഹോദരനും പ്രശസ്ത സിനിമാട്ടോഗ്രഫറുമായ സന്തോഷ് ശിവനോട് തന്‍റെ മനസ്സിലെ മോഹത്തെക്കുറിച്ചു പറയുന്നത്. എല്ലാം മുളിക്കേട്ട ശേഷം സന്തോഷ് ചോദിച്ചു. ‘ഈ കഥയെ നമ്മള്‍ എങ്ങനെ കാവും കുളവും അമ്പലവും തറവാടും ഒക്കെയുള്ള കേരളത്തിലെ ഒരു ഗ്രാമവുമായി ബന്ധിപ്പിക്കും?’

മിത്തും ബ്ലാക്മാജിക്കും മാറ്റി നിർത്തി വീണ്ടും ആലോചന തുടങ്ങി. അങ്ങനെയാണ് സിനിമയിലെ നായകൻ ജനിക്കുന്നത്. ഗ്രാമത്തിൽ നിന്നു കളരിയൊക്കെ പഠിച്ച ചെറുപ്പക്കാരൻ ചില പ്രത്യേക സാഹചര്യങ്ങളിൽ ബുദ്ധമതാനുയായികളുള്ള നാട്ടിലെത്തുന്നു. അവിടെ അയാൾ കളരി മാറി കുങ്ഫുക്കാരനാകുന്നു. ഇതിനിടിയൽ നടക്കുന്ന കഥയാണ് സിനിമ. സംഭവം ഏതാണ്ട് കരയ്ക്കെത്തുന്നുണ്ടെന്ന ആശ്വാസത്തിൽ ഞങ്ങ ൾ മോഹൻലാലിനെ കാണാന്‍ പോയി.

ബുദ്ധിസമെന്ന് കേട്ടതോെട ലാല്‍ ത്രില്ലടിച്ചു. നല്ലൊരു ക ഥ കൂടി എഴുതാൻ പറഞ്ഞു. നായകന്‍റെ സമ്മതം കിട്ടിയതോടെ സിനിമ ‘ഒാൺ’ ആയി. ബുദ്ധമതത്തിലെ വിശ്വാസങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ ഇനി േനപ്പാളില്‍ ഒന്നു േപാകണം. പക്ഷേ, കഥയെ ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ച് പോകാ ൻ കഴിയില്ല. ലാലിന്റെ ഡേറ്റ് കിട്ടിയിട്ട് ശക്തമായ കഥയില്ലെങ്കിൽ സംഗതി പാളും.

വിശ്വാസം, മന്ത്രവാദം എന്നൊക്കെ കേൾക്കുമ്പോള്‍ പേടിച്ചിട്ട് കഥയെഴുതാൻ ആരും തയാറാകുന്നില്ല. ഇതിനിടിയിൽ ഇത്തരം സിനിമകള്‍ ചെയ്യരുതെന്ന ഉപദേശം വേറെയും. ഇടയ്ക്കിടെ ലാൽ വിളിച്ച് ചോദിക്കും, ‘എന്തായി മോനേ... കഥ ശരിയായോ? എന്നാണു േനപ്പാളിലേക്കു പറക്കുന്നത്?’

ഒടുവില്‍ സന്തോഷാണ് ശശിധരൻ ആറാട്ടുവഴിയെ പരിചയപ്പെടുത്തിയത്. നേപ്പാളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു വിശദമായി പറഞ്ഞു െകാടുത്തു. ഈ കഥയ്ക്ക് കേരളത്തിലേയ്ക്കുള്ള പാലമുണ്ടാക്കുകയാണ് കഥാകൃത്തിന്‍റെ പണി. ശശി സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. ഞാനും സന്തോഷും സമാധാനത്തോടെ ആ രാത്രി ഉറങ്ങി. അടുത്ത ദിവസം തന്നെ നേപ്പാളിലേക്ക് തിരിച്ചു.

തിരിച്ചെത്തിയപ്പോള്‍ ശശിധരൻ കഥയുമായി വന്നു. അതു വായിച്ച ഞാനും സന്തോഷും മുഖത്തോട് മുഖം നോക്കി. ‘കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ’ എന്നു പറയാം. സിനിമ വേറെ ഒരു തലമായിരിക്കുന്നു. തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും ദമയന്തിയും. കബഡി മത്സരവും പാട്ടു മത്സരവും എല്ലാം ചേര്‍ന്നു ബഹളമയം. എന്റെ മനസ്സിൽ കെട്ടി പൊക്കി വെച്ച ‘ബുദ്ധ’ ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഒരു സീരിയസ് ഡോക്യുഫിക്‌ഷന്‍ എടുക്കാമെന്ന പ്ലാൻ അപ്പോൾ ത ന്നെ കാറ്റിൽ പറത്തി. സന്തോഷും പറഞ്ഞു, ‘ഇതു മതി. ഇതാണ് നമ്മൾ ചെയ്യാൻ പോകുന്ന സിനിമ.’

ഏഴു മാസംകൊണ്ട് തിരക്കഥ പൂർത്തിയാക്കി. നേപ്പാളിൽ നടക്കുന്ന കഥയും കഥാപാത്രങ്ങളും പൂർണമായി എന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ കഥ മുഴുവനും ശശിധരന്റെയാണ്. കഥയെഴുതിയപ്പോള്‍ തന്നെ ശശിധരന്‍ ഒാരോ കഥാപാത്രങ്ങളെയും മനസ്സില്‍ കണ്ടിരുന്നു. അങ്ങനെ അപ്പുക്കുട്ടന്‍ ജഗതി ശ്രീകുമാറായി. അച്ഛന്‍റെയും അമ്മയുെടയും േറാളില്‍ ഒടുവിൽ ഉണ്ണികൃഷ്ണനും മീനയും. ലാലിന്‍റെ മാതാപിതാക്കളായി സുകുമാരിയും ജഗന്നാഥവര്‍മയും.

ദമയന്തിയുെട േറാള്‍ ഉർവശി െചയ്യണമെന്നാണ് എന്‍റെ ആഗ്രഹം. ഉർവശി സൂപ്പര്‍താരമായി കത്തി നില്‍ക്കുന്ന കാലമാണ്. മൂന്നോ നാലോ സീനുള്ള േവഷത്തിലേക്ക് വിളിച്ചാല്‍....

കഥയൊക്കെ കേട്ടു കഴിഞ്ഞ് ഉർവശി ചോദിച്ചു, ‘ഞാന്‍ ലാലിന്‍റെ നായികയാേണാ...’

‘അല്ല, ദമയന്തിയുെട േവഷമാണ്. മൂന്ന് സീനിലേയുള്ളൂ.’ ഉർവശി സമ്മതിക്കില്ല എന്നാണു ഞാന്‍ കരുതിയത്. പക്ഷേ, കഥയോടുള്ള ഇഷ്ടം െകാണ്ടും അഭിനയത്തോടുള്ള പാഷന്‍ െകാണ്ടുമാകാം അവര്‍ വന്നു. ഉർവശിയുെട വലിയ മനസ്സിനു മുന്നില്‍ ഞാന്‍ നമിച്ചു.

ഇനി മലയാളി മുഖമില്ലാത്ത ഒരു നായിക വേണം. പക്ഷേ, ഒരു മലയാളി ബന്ധം േതാന്നുകയും വേണം. മണിരത്നത്തിന്‍റെ ‘േറാജ’യാണ് സന്തോഷ് അടുത്തു െചയ്ത സിനിമ. സന്തോഷ് പറഞ്ഞു, ‘േറാജയില്‍ വന്ന ഒരു െപണ്‍കുട്ടിയുണ്ട്. അവള്‍ ഈ റോളിനു പറ്റും.’ േഫാേട്ടാ കണ്ട് എനിക്കും ഇഷ്ടമായി. അങ്ങനെ മധുബാല അശ്വതിയായി.

െടലിവിഷനില്‍ സൂപ്പര്‍ഹിറ്റായിരുന്ന മഹാഭാരതം സീരിയലില്‍ ദുര്യോധനനായി തകര്‍ത്ത പുനീത് ഇസ്സാറായിരുന്നു യോദ്ധയിലെ വില്ലന്‍ ബോക്ഷ്വാ. അണിയറ പ്രവർത്തകരിൽ ഏറിയ പങ്കും മുംബൈയിൽ നിന്നായിരുന്നു. ഭൂരിഭാഗവും എ ന്റെയും സന്തോഷിന്റെയും സുഹൃത്തുക്കൾ.

പിന്നീട് സംഭവിച്ചതൊക്കെയും വിസ്മയമാണ്. എന്റെ വരകൾക്ക് മുകളിൽ ആരൊക്കെയോ നിറങ്ങൾ നൽകി. 25 വർഷം മുമ്പ് ഒരു ഓണക്കാലത്ത് ഞാനാവരകളെ നിങ്ങളെയേൽപ്പിച്ചു. ‘ബുദ്ധ’യെന്ന പേര് കലാപമുണ്ടാക്കുമോ എന്ന് പേടിച്ചവർ ഇന്ന് ‘യോദ്ധ’ കണ്ട് പൊട്ടിച്ചിരിക്കുന്നു.

വസൂ... ദേ വന്നിരിക്കൂന്നൂ നിന്റെ മോന്‍

യോദ്ധയിലെ പല ഡയലോഗുകളും പ്ലാൻ ചെയ്ത് എടുത്തതല്ല. മിക്ക തമാശകളും അഭിനേതാക്കള്‍ െെകയില്‍ നിന്ന് ഇട്ടതാണ്. ഷൂട്ട് ചെയ്യാന്‍ പോകുന്ന സിറ്റുവേഷൻ വിവരിച്ചു കൊടുക്കും. പിന്നെ, അവര്‍ തമ്മില്‍ സംസാരിച്ച് ഒരു ധാരണയിലെത്തും. പൂർണ സ്വാതന്ത്ര്യം അഭിനേതാക്കൾക്കാണ്. എഴുത്തുകാരൻ അയാളുടെ ഈണത്തിലും അഭിനേതാക്കള്‍ അവരുടെ ഈണത്തിലുമാണ് ഡയലോഗുകള്‍ പറഞ്ഞത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഡയലോഗ് ആണ്.

കബഡി മത്സരത്തിലും േതാറ്റ് അവശനായി ജഗതി വരുന്നതാണു രംഗം. ഷൂട്ടിനിടയിൽ ഒടുവിൽ ചേട്ടൻ ചോദിച്ചു ‘ഇത് അൽപം നീട്ടി അങ്ങ് പറയട്ടെ’. ഡയലോഗിന് ശേഷം സെറ്റിലാകെ കൂട്ടച്ചിരിയായിരുന്നു.

എനിക്ക് കൂടുതൽ കംഫർട്ടബിൾ ഇംഗ്ലിഷാണ്. കൂടുതൽ സംസാരിക്കാനുപയോഗിക്കുന്നതും അതു തന്നെ. ഷൂട്ടിന്റെ ആദ്യ ദിവസം ഞാൻ ഒടുവിൽ ചേട്ടന് സീൻ വിവരിച്ച് കൊടു ത്തത് ഇംഗ്ലിഷിലാണ്. ഇത് കേട്ട് നിന്ന ജഗതിച്ചേട്ടൻ പറഞ്ഞു, ‘ഇത് ഒരിക്കലും ശരിയാവില്ല സംഗീത്...’

ഞാനാകെ പേടിച്ചു. സീനിന് എന്തെങ്കിലും കുഴപ്പമാണോ എന്നായിരുന്നു എന്‍റെ സംശയം. ജഗതി ചേട്ടൻ പറഞ്ഞു, ‘സീനിന്റെ കുഴപ്പമല്ല. സംഗീത് ഇപ്പോൾ പറഞ്ഞതൊക്കെ ഒടുവിൽ തല കുലുക്കി കേട്ടില്ലേ? ഒരക്ഷരം മനസ്സിലായിട്ടുണ്ടാകില്ല. പുള്ളിക്ക് മലയാളമല്ലാതെ ഒരു ഭാഷ അറിയില്ല.’

yodha2

കാട്ടിലൂടെ നടക്കുന്നതിനിടയില്‍ ‘ഈ ഫോറസ്റ്റ് മുഴുവനും കാടാണല്ലോ..’ എന്ന ഡയലോഗ് അപ്പോള്‍ ജഗതിച്ചേട്ടന്‍ ചുമ്മാ പറഞ്ഞതാണ്. ചെസ് കളിക്കുന്ന സീനില്‍ ഹോർ‌ലിക്സ് കുടിച്ചു കഴിഞ്ഞ്, ‘കലങ്ങിയില്ല’ എന്നാണ് ജഗതിച്ചേട്ടന്‍റെ ഡയലോഗ്. അന്നേരം െസറ്റില്‍ വച്ച് ശശിധരന്‍ മീനയ്ക്ക് ഒരു ഡയലോഗ് കൂടി എഴുതിച്ചേര്‍ത്തു. ‘നല്ലോണം കലക്കി ഒ രു ഗ്ലാസ് കൂടി എടുക്കട്ടേ മോേന’ എന്ന്. അതും സൂപ്പര്‍ഹിറ്റായി. ഇന്നും ഏതു മത്സരങ്ങള്‍ നടക്കുമ്പോഴും െവല്ലുവിളിക്കാവുന്ന െചാല്ല് ആയി മാറിയിട്ടുണ്ട്, ‘കാവിലെ പാട്ടു മത്സരത്തിനു കാണാം’ എന്ന ഡയേലാഗ്.

പടകാളി ചണ്ഡിച്ചങ്കരി േപാര്‍ക്കലി...

എ. ആർ. റഹ്മാന്‍ ഒരേയൊരു മലയാള സിനിമയ്ക്കേ സംഗീതസംവിധാനം നിർ‌വഹിച്ചിട്ടുള്ളൂ. അതു യോദ്ധയാണ്. തൃേലാക് എന്ന സുഹൃത്താണ് ദിലീപ് എന്ന സംഗീത പ്രതിഭയെക്കുറിച്ച് എന്നോടും മണിരത്നത്തോടും പറയുന്നത്. േറാജ’യിലേക്ക് ദിലീപിെന മണിരത്നം വിളിച്ചു. ‘ചിന്ന ചിന്ന ആെെശ...’യു െട ട്യൂണ്‍ േകട്ടപ്പോഴേ ഞാന്‍ തീരുമാനിച്ചു. ‘ഈ ദിലീപ് തന്നെ യോദ്ധയുെടയും സംഗീതം ചെയ്യും’ എന്ന്.

അന്നൊക്കെ ഒരു ഹാർമോണിയവും തബലയുമുണ്ടെങ്കി ൽ ഒരു ദിവസം കൊണ്ടു തന്നെ പല രീതികൾ മാറ്റിപ്പിടിച്ച് പാട്ട് റെഡിയാക്കും. എന്നാല്‍ റഹ്മാന്റെ രീതി അങ്ങനെയല്ല. ആ ദ്യം സിനിമയുടെ കഥ കേള്‍ക്കണം. പിന്നെ ഒരാഴ്ച കഴിയുമ്പോൾ നമ്മൾ കൊടുത്ത സിറ്റുവേഷന്റെ പാട്ട് കേൾപ്പിക്കും. മൂന്നോ നാലോ വ്യത്യസ്ത രീതികളിൽ കംപോസ് ചെയ്യും. എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ഒരു പാട്ടിന്റെ പൂർണ രൂപമാണ് കേൾപ്പിക്കുന്നത്. ഇഷ്ടപ്പെട്ടാൽ തിരഞ്ഞെടുക്കാം, അ തല്ലങ്കിൽ വീണ്ടും ഒരാഴ്ച കാത്തിരിക്കണം.

അങ്ങനെയാണ് യോദ്ധയിലെ ഗാനങ്ങളും പിറന്നത്. ഏറ്റവും മികച്ചതായിരുന്നു പാട്ടുകളും ബാക്ഗ്രൗണ്ട് സ്കോറും. ഇതിലേതാണു കൂടുതല്‍ മികച്ചതെന്നു േചാദിച്ചാല്‍ ഞാന്‍ ബാക്ഗ്രൗണ്ട് സ്കോര്‍ എന്നേ പറയൂ.

കഥ തീര്‍ന്നപ്പോഴും സീനുകള്‍ പ്ലാന്‍ ചെയ്തപ്പോഴും എ ല്ലാം ഞാന്‍ ആലോചിച്ചു െകാണ്ടിരുന്നത് കാവിലെ പാട്ടു മത്സരം എങ്ങനെ ചിത്രീകരിക്കണം എന്നാണ്. റഹ്മാന്‍റെ മ്യൂസിക് കൂടി കിട്ടിയപ്പോള്‍ എന്‍റെ പ്രതീക്ഷ ആകാശം മുട്ടെയായി. ഒരു പോരിന്‍റെ എല്ലാ വാശിയും വീറും നിറഞ്ഞ ഗംഭീര സംഗീതം. പാട്ടിന് നാടന്‍ െെശലിയിലുള്ള വരികൾ വേണമെന്നു മാത്രം ബിച്ചു തിരുമലയോട് ആവശ്യപ്പെട്ടു. ബിച്ചു നാട്ടിലെ അമ്പലവും കാവും കേട്ടു തഴമ്പിച്ച വായ്ത്താരികളും എല്ലാം ചേർത്ത് വരികൾ തയാറാക്കി. ഒരു വാക്കു പോലും മാറ്റിയെഴുതേണ്ടി വന്നില്ല.

ഷൂട്ട് തീരുമാനിച്ചു. ഒരു വലിയ ഉത്സവത്തിന്റെ ക്യാൻവാസിൽ പാട്ട് ചിത്രീകരിക്കാനായിരുന്നു എന്‍റെ ഉദ്ദേശ്യം. തൃശൂര്‍ പൂരം േപാ െല ഒരു മഹാസംഭവം. നിരന്നു നില്‍ക്കുന്ന ആനകള്‍, ജനസമുദ്രം, െവടിക്കെട്ട്, നൂറു കണക്കിനാളുകള്‍ െകാട്ടിക്കയറുന്ന പഞ്ചാരി പാണ്ടി േമളങ്ങള്‍... അതിനിടയില്‍ കരക്കാര്‍ രണ്ടു സംഘമായി തിരിഞ്ഞുള്ള പാട്ടു മത്സരം.

‘പടകാളി ചണ്ഡിച്ചങ്കരി േപാര്‍ക്കലി ...

അലിവോടിന്നിത്തിരി കനിയണമേ....’

എല്ലാ തയാറെടുപ്പുകളും നടത്തുന്നതിനിടയിലാണ് െപരു മഴ തുടങ്ങുന്നത്. മൂന്ന് ദിവസം നിന്നു െപയ്യുകയാണ്. അതോ െട ഒരു ചെറിയ സെറ്റിട്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. പാട്ടിൽ എല്ലാവരും ശ്രദ്ധിച്ചത് അതിന്റെ ഡ്രസ് കോഡായിരുന്നു. മ ഞ്ഞയുടെയും ചുവപ്പിന്‍റെയും കോംബിനേഷൻ എന്റേയും സ ന്തോഷിന്റേയും പ്ലാൻ അനുസരിച്ച് ചെയ്തതാണ്.

ഒരു രഹസ്യം കൂടി പറയാം. പടകാളി പാട്ടിൽ ലാലിന്റെ ശ ബ്ദം യേശുദാസും ജഗതിയുടെ ശബ്ദം എം. ജി. ശ്രീകുമാറുമാണ് പാടിയിരിക്കുന്നത്. എന്നാൽ ചില വരികളുടെ ഈരടിക ൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ലാലിന്റെ ഭാഗം ശ്രീകുമാർ പാടിയിട്ടുണ്ട്. ഈ നിമിഷം വരെ ആരും ഇതു തിരിച്ചറിഞ്ഞിട്ടില്ല.

ഉണ്ണിക്കുട്ടാ.... അക്കുസോട്ടോ.....

നേപ്പാളിൽ നിന്നു കുറെപ്പേരെ അഭിനയിക്കാന്‍ തിരഞ്ഞടുത്തിരുന്നു. തലമുടി കളയാന്‍ തയാറായവര്‍ക്കെല്ലാം സിനിമയില്‍ അവസരം െകാടുത്തു. അപ്പോഴും റിംപോചെ ആയി അഭിനയിക്കാനുള്ള ആളെ കിട്ടിയിട്ടില്ല. ഈ വിഷമത്തിൽ ഞാനിരി ക്കുമ്പോഴാണ് കുംഫു മാസ്റ്ററായി അഭിനയിക്കുന്ന യുബരാജ് ലാമ വന്നു പറഞ്ഞത്. ‘എനിക്ക് രണ്ട് ആൺമക്കളാണ്. ഇളയവനെ ഈ േറാളിലേക്കു പറ്റും എന്നു േതാന്നുന്നു.’

‘മോന്‍റെ ഫോട്ടോ ഉണ്ടോ െെകയില്‍?’ഞാന്‍ േചാദിച്ചു.

‘ഇല്ല... പക്ഷേ, നാളെ മോനെ നേരിട്ട് കൊണ്ടു വരാം.’

‘പഴ്സിലൊക്കെ ഒന്നു േനാക്ക്. ചിലപ്പോൾ ഫോട്ടോ ഉണ്ടെങ്കിലോ?’

പഴ്സിൽ ആ കുഞ്ഞിന്റെ ചിത്രമുണ്ടായിരുന്നു. അതു കണ്ടപ്പോഴേ എനിക്കിഷ്ടമായി. അടുത്ത ദിവസം അവൻ സെറ്റില്‍ വന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, തിളങ്ങുന്ന കണ്ണുകളുള്ള, തല നിറയെ മുടിയുള്ള സുന്ദരൻ കുട്ടി. എന്റെ റിംപോചെ.

11

ഞാൻ അവനെ ചേര്‍ത്തു നിര്‍ത്തി ചോദിച്ചു, ‘സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കാന്‍ തയാറാണോ.’

‘വൈ നോട്ട്.’ എന്നായിരുന്നു അവന്‍റെ മറുപടി. ഇരുപതോളം തവണ മുടി വടിച്ചു. ഓരോ തവണയും ആ പുഞ്ചിരിയോടെ അവൻ അതിനു തയാറായി.

റിംപോചെ, ‘അശോകേട്ടൻ’ എന്നു വിളിക്കുന്നതിൽ ഒരു പുതുമയുമില്ലെന്നു പറഞ്ഞത് സന്തോഷാണ്. അതിൽ എന്തെങ്കിലുമൊരു മാറ്റം വരുത്താന്‍ േവണ്ടി ഞങ്ങള്‍ ആലോചന തുടങ്ങി. സന്തോഷ് തന്നെ ആ പേര് തിരിച്ചും മറിച്ചും പറഞ്ഞു നോ ക്കി. അങ്ങനെയാണ് അശോകേട്ടൻ അക്കുസോട്ടോയായത്.

എംകോം കഴിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥനായി രാജസ്ഥാ നിലേക്കു േപാകാനൊരുങ്ങിയ എന്നെ സിനിമാക്കാരനാക്കുന്നതു സന്തോഷാണ്. ‘ചേട്ടനെന്തിനാ ജോലിക്കു പോകുന്നത്. നമുക്ക് ഒന്നിച്ച് സിനിമ ചെയ്തൂടെ’ എന്ന് അവൻ ചോദിച്ച തോെട ഞാൻ ജോലി വേണ്ടെന്നു വച്ചു. യോദ്ധ ചെയ്യുമ്പോൾ എനിക്ക് 27 വയസാണ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, സന്തോഷിന്റെ വിഷ്വൽ മാജിക്കില്ലെങ്കിൽ യോദ്ധ എത്രയോ അപൂര്‍ണമാകുമായിരുന്നു എന്ന്.

അശോകന് ക്ഷീണമാകാം

നേപ്പാളിലെ ഷൂട്ടിങ് നാളുകളില്‍ ഒരു ദിവസം ലാൽ പറഞ്ഞു, ‘എനിക്ക് ഗോതമ്പ് ദോശ കഴിക്കാന്‍ തോന്നുന്നു’. അപ്പോൾ തന്നെ പ്രൊഡക്‌ഷനിൽ വിളിച്ച് പറയുകയും ചെയ്തു. എന്താണെന്നറിയില്ല, പിറ്റേന്നു ദോശ എത്തിയില്ല. അന്ന് ലാൽ ചോദിച്ചു, ‘ഇതെന്താ നേപ്പാളില്‍ ഗോതമ്പ് കിട്ടില്ലേ’ എന്ന്. മൂന്നാം ദിവസവും ലാലിന് ഗോതമ്പു ദോശ കിട്ടിയില്ല. ആര്‍ക്കോ പറ്റിയ അശ്രദ്ധയാണ്. പക്ഷേ, അന്നു മുതൽ ലാൽ സെറ്റിൽ നിന്നു ഭക്ഷണം കഴിക്കൽ നിർ‌ത്തി. രാവിലെയും ഉച്ചയ്ക്കും ഒന്നും ക ഴിക്കില്ല. കുറച്ചു പേർക്കേ ഇക്കാര്യം അറിയൂ. ആകെ ടെൻഷൻ.

ഭക്ഷണം കഴിച്ചില്ലെങ്കിലും അതിഗംഭീരമായിട്ടാണ് ഓരോ സീനിലും അഭിനയിക്കുന്നത്. വിശന്നു കൊണ്ടാണല്ലോ ഇദ്ദേഹം ഇതൊക്കെ അഭിനയിക്കുന്നതെന്ന് ഓർത്ത് എനിക്കാകെ പരിഭ്രമം. ഞാൻ മറ്റു കാര്യങ്ങൾ പറഞ്ഞ് ഷൂട്ട് നിർത്തിവച്ചു. പിന്നെ ഞാനും സന്തോഷും മുൻകൈ എടുത്ത് ഗോതമ്പ് ദോശ സെറ്റിലെത്തിച്ച് ലാലിന് നൽകി.

sangeeth-sivan

വനിതയ്ക്കായി വീണ്ടും

എട്ട് വയസ്സിൽ ഒന്നിച്ചഭിനയിച്ച ശേഷം സിദ്ധാർഥ ലാമ മോഹൻലാലിനെ വീണ്ടും കാണുന്നത് ഇരുപത് വർഷങ്ങ ൾക്കിപ്പുറമാണ്. 2014ൽ ‘വനിത’ മോഹൻലാലിനായി ഒരുക്കിയ സർപ്രൈസായിരുന്നു അത്. ലെനിന്‍ രാജേന്ദ്രന്‍റെ ‘ഇടവപ്പാതി’ എന്ന സിനിമയില്‍ അഭിനയിക്കാനാണ് സിദ്ധാര്‍ത്ഥ കേരളത്തിലെത്തിയത്. മോഹൻലാലിനു മുന്നിലെത്തിയപ്പോൾ പഴയ പോലെ മൊട്ടത്തല തടവി നിഷ്കളങ്കമായി ചിരിച്ചു. സിനിമയിലെ ‘ഗോൾഡൻ ബോയ്’ എന്നാണ് മോഹൻലാൽ സിദ്ധാർത്ഥയെ വിശേഷിപ്പിച്ചത്. തിരക്കുകൾക്കിടയിൽ നിന്നു സംവിധായകൻ സംഗീത് ശിവനും ആ സന്തോഷത്തിൽ പങ്കുചേർന്നു. ഉണ്ണിക്കുട്ടനും അക്കുസോട്ടോയും പ്രിയപ്പെട്ട ഉണ്ണിയപ്പവും കഴിച്ചാണ് അന്നവര്‍ പിരിഞ്ഞത്.

വിവിധ ഭാഷകളിലെ ഹിറ്റ്

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് യോദ്ധ ഷൂട്ട് ചെയ്തത്. ആദ്യമായിട്ടായിരുന്നു ഇത്രയേറെ ഭാഷകളിൽ ലാലിന്റെ ഒരു ചിത്രമിറങ്ങുന്നത്. പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് കഴിഞ്ഞ് റിലീസാകുന്നതിന് മുമ്പ് ഏതാനും ബുദ്ധമതസ്ഥർ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ടു. അവർക്കു മുന്നിൽ പ്രിവ്യൂ നടത്തിയ ശേഷമാണ് യോദ്ധ തിയറ്ററിലെത്തിയത്.

‘പപ്പയുടെ സ്വന്തം അപ്പൂസാ’യിരുന്നു കൂടെ റിലീസായ ചിത്രം. ആദ്യം യോദ്ധയിലെ ചില കാര്യങ്ങളോട് പൊരുത്തപ്പെടാൻ പ്രേക്ഷകർ തയാറായിരുന്നില്ല. ഇന്നായിരുന്നെങ്കിൽ അ തൊരു ബ്ലോക്ബസ്റ്റർ ആയേനെ. പയ്യെപ്പയ്യെ സിനിമ ഹിറ്റായി. പക്ഷേ, അതിനെ സൂപ്പര്‍ഹിറ്റാക്കിയത് െടലിവിഷനാണ്. എത്ര തവണ െടലികാസ്റ്റ് ചെയ്തു എന്നു ചാനലുകൾക്കു കൂടി അറിയില്ല. മിക്ക ഡയലോഗും മലയാളിക്കു കാണാപാഠമായി. േസാഷ്യല്‍ മീഡിയ വന്നതോെട േട്രാളന്മാരുടെ പ്രിയപ്പെട്ടതായി. 25 വർഷങ്ങൾക്കിപ്പുറം യോദ്ധക്ക് ഇത്രയും വലിയ നിലനിൽപ്പും വരവേൽപ്പും ലഭിക്കുമ്പോൾ അതും ഞെട്ടലാണ്. സന്തോഷത്തിന്റെ ഇരട്ടി ഞെട്ടല്‍.

അതിമോഹം ആയിരിക്കും, പക്ഷേ, യോദ്ധയ്ക്കൊരു ര ണ്ടാം ഭാഗവും എന്‍റെ മനസ്സിലുണ്ട്. ആദ്യം േവണ്ടത് കഥയാണ്. ആദ്യ സിനിമയെ വെല്ലുന്ന കഥ.

  </p>