നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. ധ്യാൻ ഈ വർഷം വിവാഹിതനാകുന്നുവെന്ന് സോഷ്യൽമീഡിയയിൽ വാർത്തവന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ആണ് ധ്യാനിന്റെ വധുവെന്ന പേരിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി.

ഇതോടെ സംഭവം ഫെയ്സ്ബുക്കിലും

ഇതോടെ സംഭവം ഫെയ്സ്ബുക്കിലും വാട്സാപ്പിലും വൈറലായി മാറി. എന്നാൽ ഈ വിഷയത്തില്‍ നമിതയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ‘ധ്യാൻ മറ്റൊരു കുട്ടിയെയാണ് വിവാഹം െചയ്യുന്നത്. നമിതയുടെ പേര് ഇതിൽ എങ്ങനെയാണ് വന്നതെന്ന് അറിയില്ല. ഇതിന് മുമ്പും ഇതുപോലെ വാർത്തകൾ പ്രചരിച്ചിരുന്നു.’ നമിതയുടെ അച്ഛൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസന്റെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് അടുത്തവ‍ൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. സിനിമാസുഹൃത്തുക്കൾക്കായി ഏപ്രിൽ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്. തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ഒരേ മുഖം ആയിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT