അമലയ്ക്കൊത്ത് ദാമ്പത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ച് നാഗാർജുന
തെലുങ്ക് സൂപ്പർതാരം നാഗാർജുനയ്ക്കും ഭാര്യ അമലയ്ക്കും ഇതു വിവാഹ ജീവിതത്തിന്റെ സിൽവർ ജൂബിലി. നാഗാർജുന തന്നെയാണ് ട്വിറ്റിറിലൂടെ ഇക്കാര്യം ആരാധകരോടു പങ്കുവച്ചത്. അമലയുമായുളള വിവാഹ ജീവിതം തുടങ്ങിയിട്ട് 25 വർഷമായി എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നാഗാർജുന ട്വീറ്റ്

തെലുങ്ക് സൂപ്പർതാരം നാഗാർജുനയ്ക്കും ഭാര്യ അമലയ്ക്കും ഇതു വിവാഹ ജീവിതത്തിന്റെ സിൽവർ ജൂബിലി. നാഗാർജുന തന്നെയാണ് ട്വിറ്റിറിലൂടെ ഇക്കാര്യം ആരാധകരോടു പങ്കുവച്ചത്. അമലയുമായുളള വിവാഹ ജീവിതം തുടങ്ങിയിട്ട് 25 വർഷമായി എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നാഗാർജുന ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ഇരുവരുടെയും മകനായ അഖിൽ അക്കിനേനിയും 25-ാം വിവാഹ വാർഷികം ആശംസിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ടവർക്ക് ആശംസയർപ്പിക്കുന്ന അഖിൽ ഇവർ ഓരോ ദിവസവും തനിക്ക് പ്രചോദനമാവാറുണ്ടെന്നും പറയുന്നു. നാഗാർജുനയുടെ ആദ്യ ഭാര്യയിലുള്ള മകൻ നാഗ ചൈതന്യയുടെ ഭാവി വധു സാമന്ത തന്റെ ട്വിറ്റർ പേജിൽ നാഗാർജുനയുടെ ട്വീറ്റ് ഷെയർ ചെയ്‌തിട്ടുണ്ട്.
1992ലാണ് നാഗാർജുന അമലയെ വിവാഹം കഴിക്കുന്നത്. ഇരുവരും ആറ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഉളളടക്കം, കെയർ ഓഫ് സൈറ ബാനു എന്ന ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് അമല അക്കിനേനി. അടുത്തിടെ അമലയും മഞ്ജു വാര്യരും തമ്മിലൂള്ള ചാറ്റ് വനിത പ്രസിദ്ധീകരിച്ചിരുന്നു. ഈ ചാറ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക; ഒരുപോലെ ഒഴുകിയ രണ്ടു താരങ്ങൾ!