മകൻ ദേവിന് സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഏറെ സന്തോഷം: ജ്യോതിക
തമിഴിൽ മാത്രമല്ല മറ്റു ഭാഷകളിലും ആരാധകർ ഏറെയുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴിലെ തിരക്കുള്ള നടിയായിരുന്ന ജ്യോതിക വിവാഹശേഷം അഭിനയത്തിന് ബ്രേക്ക് നൽകി. എന്നാലിപ്പോൾ മക്കൾ വലുതായതോടെ വീണ്ടും അഭിനയ രംഗത്തേക്ക് അവർ തിരിച്ചെത്തി. 'മുപ്പതിയാറു വയതിനിലേ' എന്ന ചിത്രത്തിലൂടെ ജ്യോതിക

തമിഴിൽ മാത്രമല്ല മറ്റു ഭാഷകളിലും ആരാധകർ ഏറെയുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴിലെ തിരക്കുള്ള നടിയായിരുന്ന ജ്യോതിക വിവാഹശേഷം അഭിനയത്തിന് ബ്രേക്ക് നൽകി. എന്നാലിപ്പോൾ മക്കൾ വലുതായതോടെ വീണ്ടും അഭിനയ രംഗത്തേക്ക് അവർ തിരിച്ചെത്തി. 'മുപ്പതിയാറു വയതിനിലേ' എന്ന ചിത്രത്തിലൂടെ ജ്യോതിക തിരിച്ചുവന്നപ്പോൾ എല്ലാത്തിനും പിന്തുണയുമായി ഭർത്താവും സൂപ്പർതാരവുമായ സൂര്യയും കൂടെയുണ്ടായിരുന്നു. ഏതു പൊതുപരിപാടികളിൽ പങ്കെടുത്താലും തന്റെ പ്രിയതമനെ കുറിച്ച് സംസാരിക്കാൻ നൂറു നാവാണ് ജ്യോതികയ്ക്ക്. ഒരിക്കൽ ജ്യോതികയെ നായികയാക്കി സൂര്യ നിർമ്മിച്ച ’മകളീർ മട്ടും’ എന്ന സിനിമയുടെ ഓഡിയോ റിലീസിന് ഏറെ വൈകാരികതയോടെയാണ് താരം മനസ്സ് തുറന്നത്.
"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഈ പത്തു വർഷത്തിനിടെ ഒരേയൊരു ദോശ മാത്രമെ എന്റെ പുരുഷന് ഞാൻ നൽകിയിട്ടൊള്ളൂ. വിവാഹം കഴിഞ്ഞ അടുത്ത ദിവസമാണ് ഞാൻ ദോശ ഉണ്ടാക്കിയത്. അതിന് ശേഷം അമ്മ പറഞ്ഞു, ‘മോള് ഇനി ദോശ ഉണ്ടാക്കണ്ടെന്ന്’. പിന്നീട് ഒരു കോഫി ഉണ്ടാക്കി തരട്ടെ, എന്നു സൂര്യയുടെ അടുത്തുചെന്ന് പറഞ്ഞാൽ അദ്ദേഹം ഓടിക്കളയും. ഇനി ഇതുകൊണ്ടാണോ അദ്ദേഹം എന്നെ അഭിനയത്തിലേക്ക് വിട്ടതെന്നും അറിയില്ല. എന്നാൽ സൂര്യ ഇല്ലാതെ ഞാൻ ഇല്ല. ഏതു സ്ത്രീക്കും അവരുടെ ഭർത്താവാണ് ബലം. ഞാൻ എപ്പോഴൊക്കെ പുറത്തുപോകാൻ തുടങ്ങിയാലും എന്റെ കാറിന്റെ അരികിൽ വരും. എന്നെ യാത്രയയച്ച ശേഷമേ ഷൂട്ടിങ് ഉണ്ടെങ്കിൽ പോലും സൂര്യ യാത്രയാകൂ."ജ്യോതിക പറഞ്ഞു.
അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലും ജ്യോതിക ഭർത്താവിനെക്കുറിച്ചു തുറന്നു സംസാരിച്ചു. "സ്കൂളിലും ജോലി സ്ഥലത്തുമൊക്കെയായി താൻ നിരവധിപേരെ കണ്ടിട്ടുണ്ട്, പക്ഷേ സൂര്യയെപ്പോലൊരാളെ ഇതുവരെയും കണ്ടിട്ടില്ല. സൂര്യ ഒരു നല്ല ഭർത്താവായിരിക്കുമെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്." ജ്യോതിക പറഞ്ഞു. പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു നിസ്വാർഥമായിരിക്കണം എന്നായിരുന്നു ജ്യോതികയുടെ മറുപടി. "നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനേക്കാൾ സ്നേഹിക്കുന്നയാൾക്ക് എന്താണ് വേണ്ടത് എന്നാണു ചിന്തിക്കേണ്ടത്. നിങ്ങളേക്കാൾ പങ്കാളിക്കു സ്ഥാനം നൽകുന്നതാണു പ്രണയം" ജ്യോതിക പറയുന്നു.
"സൂര്യ എനിക്കു ഭര്‍ത്താവു മാത്രമല്ല അച്ഛനും അമ്മയും ആണ്, എന്റെ കുടുംബത്തെയെല്ലാം അദ്ദേഹത്തിൽ കാണുന്നു. എനിക്കു സുഖമില്ലാതിരിക്കുന്ന അവസരങ്ങളിൽ മക്കളുടെ കാര്യങ്ങൾ നോക്കുകയും എന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. മകൻ ദേവിന് സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ ഏറെ സന്തുഷ്ടയാകും." ജ്യോതിക പറയുന്നു. 2006 ലാണ് ജ്യോതികയും സൂര്യയും വിവാഹിതരാകുന്നത്. ഇരുവർക്കും ദേവ്, ദിയ എന്നീ രണ്ടു മക്കളുമുണ്ട്.