അന്തരിച്ച നടൻ രതീഷിന്റെ മകളും നടിയുമായ പാർവതി രതീഷ് വിവാഹിതയാകുന്നു. സെപ്റ്റംബര്‍ ആറിനാണ് വിവാഹം. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണ് വരന്‍. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചായിരിക്കും വിവാഹം.
2015 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാർവതി വെള്ളിത്തിരയിൽ എത്തുന്നത്. സുഗീത് സംവിധാനം ചെയ്ത ’മധുര നാരങ്ങ’ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ’ലെച്ച്മി’യാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം.