നടിമാർക്ക് കുറച്ച് തടി കൂടിയാൽ പിന്നെ അവരെ ഹാസ്യതാരമാക്കുന്നതാണ്‌ സിനിമയിലെ കീഴ്‌വഴക്കം. ഒരു തവണ സിനിമയിൽ ലേബൽ ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നീടങ്ങോട്ടു അവരെ അങ്ങനെ തന്നെയാകും സിനിമാലോകവും ആരാധകരും കാണുക. പരസ്യചിത്രങ്ങളിൽ പോലും കോമഡി കാണിക്കേണ്ട ഗതികേടിലാകും ഇത്തരം താരങ്ങൾ. വസ്ത്രങ്ങളുടെയും

നടിമാർക്ക് കുറച്ച് തടി കൂടിയാൽ പിന്നെ അവരെ ഹാസ്യതാരമാക്കുന്നതാണ്‌ സിനിമയിലെ കീഴ്‌വഴക്കം. ഒരു തവണ സിനിമയിൽ ലേബൽ ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നീടങ്ങോട്ടു അവരെ അങ്ങനെ തന്നെയാകും സിനിമാലോകവും ആരാധകരും കാണുക. പരസ്യചിത്രങ്ങളിൽ പോലും കോമഡി കാണിക്കേണ്ട ഗതികേടിലാകും ഇത്തരം താരങ്ങൾ.

വസ്ത്രങ്ങളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും പരസ്യങ്ങളിൽ ഹാസ്യനടികളെ പരിഗണിക്കുക പോലുമില്ല. എന്നാൽ ഇത്തരം അബദ്ധ ധാരണകളെയെല്ലാം തിരുത്തി കുറിക്കുകയാണ് തമിഴ് ഹാസ്യതാരം വിദ്യുലേഖ രാമന്‍. ഒരു ഹാസ്യ നടിക്ക് സ്‌റ്റൈലും സെക്‌സിയുമാകാൻ കഴിയില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് വിദ്യുലേഖയുടെ ഫോട്ടോസ്.

ADVERTISEMENT

"ഹാസ്യ താരത്തിന് സെക്‌സിയാകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു, ശരി, പക്ഷേ എനിക്ക് കഴിയുമെന്ന് ഞാന്‍ പറയുന്നു.." എന്ന കുറിപ്പോടെയാണ് വിദ്യുലേഖ ട്വിറ്ററിലൂടെ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരും ദേശീയ മാധ്യമങ്ങളും വിദ്യുലേഖയെ അഭിനന്ദിച്ച് രംഗത്തുവന്നു.

തമിഴിലും തെലുങ്കിലും പ്രശസ്തനായ ഹാസ്യ നടൻ മോഹന്‍ രാമന്റെ മകളാണ് വിദ്യുലേഖ. ഗൗതം മേനോൻ സംവിധാനം ചെയ്ത ’നീ താനെ എന്‍ പൊന്‍വസന്തം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യുലേഖ അഭിനയലോകത്ത് എത്തിയത്. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ മികച്ച റോളുകൾ ചെയ്ത വിദ്യുലേഖ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT