സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നവർ മാത്രമല്ല, അവർക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നവരും നിരവധിയുണ്ട്. നടിമാരുടെ വ്യാജ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലിട്ട് തട്ടിപ്പ് നടത്തുന്ന സംഭവം നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ

സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നവർ മാത്രമല്ല, അവർക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നവരും നിരവധിയുണ്ട്. നടിമാരുടെ വ്യാജ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലിട്ട് തട്ടിപ്പ് നടത്തുന്ന സംഭവം നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ചില അതിരു കടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് തെന്നിന്ത്യൻ നടി അമല പോൾ.

തന്റെ പേരിലുള്ള ഇത്തരം വ്യാജസന്ദേശങ്ങൾ ചിലർ നേരിട്ട് അയക്കാറുണ്ടെന്നാണ് അമല പോളിന്റെ ആക്ഷേപം.

ADVERTISEMENT

‘അമല പോളിന്റെ ഹോട്ട് വിഡിയോസും ചിത്രങ്ങളും കാണാം സബ്‌സ്‌ക്രൈബ് ചെയ്യൂ' എന്നൊക്കെ പറഞ്ഞ് സന്ദേശങ്ങൾ ഫോണിൽ വരാറുണ്ട്. ചില സമയങ്ങളിൽ ഇതെല്ലാം കാണുമ്പോൾ വല്ലാതെ ദേഷ്യം വരും, പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.’–അമല പോൾ പറഞ്ഞു.

‘ഫോണിൽഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. കുറേ പരസ്യ മെസേജുകളും ഇതിൽപെടും. ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്.

ADVERTISEMENT

എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും നഷ്ടമായി. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.’–അമല പറഞ്ഞു.

ADVERTISEMENT
ADVERTISEMENT