വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും മലയാളത്തിന്റെ അമ്പിളിക്കലയുടെ ഓർമ്മകളുടെ തിളക്കം തെല്ലും മങ്ങിയിട്ടില്ല. വാഹനാപകടം ആ അനശ്വരകലാകാരന്റെ ജീവിത്തിൽ വില്ലനായെത്തിയപ്പോൾ തേങ്ങിയത് ഓരോ മലയാളികളുമാണ്. എങ്കിലും ഒരായുഷ്ക്കാലത്തിനും അപ്പുറം ഓർത്തു വയ്ക്കാൻ ആ കലാകാരൻ സമ്മാനിച്ച കഥാപാത്രങ്ങളാണ്

വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും മലയാളത്തിന്റെ അമ്പിളിക്കലയുടെ ഓർമ്മകളുടെ തിളക്കം തെല്ലും മങ്ങിയിട്ടില്ല. വാഹനാപകടം ആ അനശ്വരകലാകാരന്റെ ജീവിത്തിൽ വില്ലനായെത്തിയപ്പോൾ തേങ്ങിയത് ഓരോ മലയാളികളുമാണ്. എങ്കിലും ഒരായുഷ്ക്കാലത്തിനും അപ്പുറം ഓർത്തു വയ്ക്കാൻ ആ കലാകാരൻ സമ്മാനിച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് വളമാകുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രാർത്ഥനയുടെ പൂർണതയാകണം വേഗദനകൾ മറന്ന് ജഗതി ശ്രീകുമാർ പതിയെ പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. ഇപ്പോൾ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

ADVERTISEMENT

മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മുൻനിര താരങ്ങൾ പലപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ച് എത്താറുണ്ട്. ഇതിനു പിന്നാലെ നടി നവ്യ നായരും ജഗതിയെ കാണാനെത്തിയിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു.

ഏറെക്കാലത്തിന് ശേഷം ജഗതി മനം നിറഞ്ഞ് പാടുകയും ചെയ്തു. 'മാണിക്യവീണയുമായെന്‍ മനസിന്റെ' എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി പാടുകയും ചെയ്തു. സന്ദര്‍ശനത്തിന്റെ വിശേഷങ്ങളും ഗാനാലാപനവും നവ്യ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്തായാലും ജഗതിയുടെ പരിപൂർണ സുഖത്തിനായി പ്രാർത്ഥനയോടെ കഴിയുന്ന പ്രേക്ഷകർക്ക് വിരുന്നാകുകയാണ് ഈ വിഡിയോ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT