സിനിമ കുറഞ്ഞപ്പോൾ വണ്ണം കുറച്ചു! ഞെട്ടിക്കുന്ന മേക്കോവറിൽ അനുഷ്ക
‘ബാഹുബലി’യിലൂടെയാണ് അനുഷ്ക ഷെട്ടിയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചത്. എന്നാൽ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾക്കു ശേഷം താരത്തിന് വേണ്ട രീതിയിൽ അവസരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു തെന്നിന്ത്യൻ സിനിമ കേട്ട പ്രധാന അഭ്യൂഹങ്ങളിൽ ഒന്ന്. ഇതിനിടെ താരത്തിന്റെ ശരീരഭാരം കൂടിയ ചില ചിത്രങ്ങൾ കൂടി സോഷ്യൽ

‘ബാഹുബലി’യിലൂടെയാണ് അനുഷ്ക ഷെട്ടിയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചത്. എന്നാൽ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾക്കു ശേഷം താരത്തിന് വേണ്ട രീതിയിൽ അവസരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു തെന്നിന്ത്യൻ സിനിമ കേട്ട പ്രധാന അഭ്യൂഹങ്ങളിൽ ഒന്ന്. ഇതിനിടെ താരത്തിന്റെ ശരീരഭാരം കൂടിയ ചില ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കായി. നല്ല പൊക്കവും അതിനൊത്ത വണ്ണവുമുള്ള അനുഷ്കയെ നായികയാക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് പലരും പിന്മാറുകയായിരുന്നത്രേ.
എന്നാൽ തടി കുറച്ച്, പുത്തൻ ലുക്കിലുള്ള താരത്തിന്റെ ഞെട്ടിക്കുന്ന മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമ കുറഞ്ഞതോടെയാണ് അനുഷ്ക തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ടോളിവുഡിലെ അടക്കം പറച്ചിൽ.
37–കാരിയായ അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക. ‘ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ’ എന്ന ചികിത്സാരീതിയിലൂടെയാണ് താരത്തിന്റെ മേക്കോവർ. അനുഷ്ക്കയുമായി ചേർന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.
2015–ൽ റിലീസ് ചെയ്ത ‘ഇഞ്ചി ഇടുപ്പഴകി’ (സൈസ് സീറോ) എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു താരം അമിതമായി ശരീരഭാരം കൂട്ടിയത്. പക്ഷേ സിനിമ കഴിഞ്ഞ ശേഷം ശരീരത്തെ അത് സാരമായി ബാധിച്ചു. ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളില്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അനുഷ്കയുടെ തടി കുറച്ച് സ്ക്രീനില്‍ കാണിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും തന്നെ വിമര്‍ശിച്ചവർക്കൊക്കെ മേക്കോവറിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.
ആർ. മാധവൻ നായകനാകുന്ന ‘സൈലൻസ്’ ആണ് അനുഷ്കയുടെ പുതിയ ചിത്രം.