പ്രണയം പങ്കിട്ട് ഭാമയും അരുണും; വിവാഹനിശ്ചയം കഴിഞ്ഞു, മനോഹര ചിത്രങ്ങൾ കാണാം...
മലയാളത്തിന്റെ പ്രിയ നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് വരൻ. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു. ഭാമയുടെ വിവാഹവാർത്ത

മലയാളത്തിന്റെ പ്രിയ നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് വരൻ. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു.
ഭാമയുടെ വിവാഹവാർത്ത വനിതയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം വിവാഹ വിശേഷങ്ങൾ പങ്കുവച്ചത്. ജനുവരി അവസാനമാണ് കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശുമായുള്ള ഭാമയുടെ വിവാഹം.
കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നത് കാനഡയിലാണ്. കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്നു ഭാമ പറയുന്നു.
വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹ മോതിരം കൈമാറിയത്. കോട്ടയം സ്വദേശിയാണ് ഭാമ. കോട്ടയത്തായിരിക്കും വിവാഹം. രേഖിത രാജേന്ദ്രകുറുപ്പ് എന്നാണ് യഥാർത്ഥ പേര്. അൻപതോളം സിനിമകളിൽ ഭാമ അഭിനയിച്ചു.