‘ജോണി... ജോണി... യെസ് പപ്പാ...’! മക്കളോടൊപ്പം ഒഴിവു സമയം പാട്ടുപാടി ആസ്വദിക്കുന്ന യഷ്: വിഡിയോ പങ്കുവച്ച് രാധിക
മക്കളോടൊപ്പം ഒഴിവു സമയം പാട്ടുപാടി ആസ്വദിക്കുന്ന കന്നഡ സൂപ്പർതാരം യഷിന്റെ വിഡിയോകൾ പങ്കുവച്ച് ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ്.
കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ട്ടിച്ച യഷ് തന്റെ കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. താരം മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങള്‍ രാധിക സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്.
ADVERTISEMENT
മക്കള്‍ക്കൊപ്പം ‘ജോണി... ജോണി... യെസ് പപ്പാ’യെന്ന നഴ്സറിപ്പാട്ട് ആസ്വദിച്ച് പാടുകയാണ് പുതിയ വിഡിയോയിൽ യഷ്. ഇതിന്റെ രണ്ട് വിഡിയോകളാണ് രാധിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെയും മക്കളുടേയും വിഡിയോകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ADVERTISEMENT
ADVERTISEMENT