ധനുഷിനും വിജയകാന്തിനും ബോംബ് ഭീഷണി! തിരച്ചിൽ ശക്തം
തമിഴ് സിനിമാതാരങ്ങളായ ധനുഷിനും വിജയകാന്തിനും ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് കോളിവുഡിനെ അരിശപ്പെടുത്തിയ സംഭവം. കുറച്ചു കാലം മുമ്പ് നടൻ സൂര്യക്ക് നേരെയും ബോംബം ഭീഷണി ഉണ്ടായിരുന്നു. അതേയാള്‍ തന്നെയാണ് ഇപ്പോഴും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അജ്ഞാത നമ്പറിൽ നിന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് രണ്ട് തവണയാണ് ഇയാൾ വിളിച്ചത്. ധുഷിന്റെ അഭിരാമപുരത്തുള്ള വീട്ടിൽ ബോംബ് വയ്ക്കുമെന്നും വിജയകാന്തിന്റെ വീട്ടില്‍ ബോംബ് വയ്ക്കുമെന്നും ഇയാൾ പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT