ഭാനു അതയ്യ അന്തരിച്ചു! വിട പറഞ്ഞത് ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ്
പ്രമുഖ വസ്ത്രാലങ്കാരകയും ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവുമായ ഭാനു അതയ്യ അന്തരിച്ചു. 91 വയസ്സായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായി ഏറെക്കാലമായി ചികിത്സയിലായിരുന്ന ഭാനു. സൗത്ത് മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു മരണം.
1956ല്‍ സിഐഡി എന്ന ചിത്രത്തിലൂടെയാണ് കോലാപൂര്‍ സ്വദേശിയായ ഭാനു സിനിമയിൽ എത്തിയത്. 1983ല്‍ ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ ലഭിച്ചു. 50വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ തിരഞ്ഞെടുത്ത പ്രോജക്ടുകളുടെ മാത്രം ഭാഗമായി, നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
ADVERTISEMENT
1990ല്‍ പുറത്തിറങ്ങിയ ലേകിന്‍, 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
8 വര്‍ഷം മുമ്പാണ് തലച്ചോറില്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട കാലത്തോളം ചികിത്സയിലായിരുന്നു. 3 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലുമായിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT