ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ പ്രിയ മോഡലായിരുന്നു മിലിന്ദ് സോമൻ. തന്റെ 56-ാം വയസ്സിലും ഫിറ്റ്നസ്സിൽ വലിയ ശ്രദ്ധ കൊടുക്കുന്ന മിലിന്ദിന്റെ ഏറ്റവും പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറൽ.

ഒരു സുഹൃത്തിനൊപ്പം 3 മണിക്കൂർ കൊണ്ട് 80 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതിന്റെ വിശേഷങ്ങളാണ് മിലിന്ദിന്റെ പോസ്റ്റിൽ. തന്റെ സുഹൃത്തായ ധീരൻ ബോൺത്രയ്‌ക്കൊപ്പമുള്ള യാത്രയുടെ കുറച്ച് ഫോട്ടോസും താരം പങ്കിട്ടു.

ADVERTISEMENT

രണ്ട് മാസം മുമ്പ് കശ്മീരിൽ 65 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതിന്റെ വിശേഷങ്ങളും പോസ്റ്റിലുണ്ട്.

ADVERTISEMENT
ADVERTISEMENT