‘വാസ്കോഡ ഗാമ’യായി വിജയ് സേതുപതി: ‘സിങ്കം’ ഡയലോഗുമായി ഡിഎസ്പി ട്രെയിലർ
വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്യുന്ന ഡിഎസ്പി യുടെ ട്രെയിലർ ഹിറ്റ്. വിജയ് സേതുപതി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. വാസ്കോഡ ഗാമ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.
അനുകീര്‍ത്തി വാസ് ആണ് നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം. സംഗീത സംവിധാനം ഡി. ഇമന്‍. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് റിലീസ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT