സിമ്പുവിനു വേണ്ടി റഹ്മാന്റെ പാട്ട്: ‘പത്ത് തല’യിലെ ആദ്യ ഗാനം എത്തി
സിമ്പു നായകനാവുന്ന പുതിയ തമിഴ് ചിത്രം ‘പത്ത് തല’യിലെ ആദ്യ ഗാനം എത്തി. സിമ്പുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ‘നമ്മ സത്തം’ എന്ന ഗാനം റിലീസ് ചെയ്തത്.
എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം. റഹ്മാനും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെതാണ് വരികൾ. മലയാളി താരം അനു സിതാരയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് പത്ത് തല. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം മേനോൻ, കലൈയരസൻ, ടീജേ അരുണാസലം എന്നിവരാണ് താരനിരയിലെ പ്രമുഖർ. ഒബെലി.എൻ. കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT