വ്യാജമരണവാർത്തയ്ക്ക് ശേഷം ആദ്യമായി പൊതുവിടത്തിൽ: പൂനം പാണ്ഡെയുടെ വിഡിയോ വൈറൽ
സമീപകാലത്ത് ഇന്ത്യൻ സിനിമയിലുണ്ടായ ഏറ്റവും വലിയ ചർച്ചകളിലൊന്ന് ബോളിവുഡ് നടി പൂനം പാണ്ഡെയുടെ മരണവാർത്തയുമായി ബന്ധപ്പെട്ടാണ്. താരം മരിച്ചുവെന്ന വ്യാജ വിവരം താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രചരിക്കപ്പെട്ടതും. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം പിന്നീട് വെളിപ്പെടുത്തിയെങ്കിലും നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നൽകുന്നതെന്നായിരുന്നു താരങ്ങൾ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയത്.
ഇപ്പോഴിതാ, വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പൂനം പാണ്ഡെ. ക്ഷേത്ര ദർശത്തിനായി എത്തിയതാണത്രേ താരം. കയ്യിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വിഡിയോ അതിവേഗം വെെറലായി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT