സായ് ദുര്‍ഗ തേജിനെ നായകനാക്കി രോഹിത് കെ.പി. സംവിധാനം ചെയ്യുന്ന എസ്.വൈ.ജി (സാംബരാല യേതിഗട്ട്) യുടെ ടീസർ എത്തി.

ചിത്രം 2025 സെപ്റ്റംബര്‍ 25ന് റിലീസാകും. ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത് പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ.നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ADVERTISEMENT

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം പാന്‍-ഇന്ത്യ റിലീസായെത്തും. രചന - രോഹിത് കെ.പി. ഛായാഗ്രഹണം - വെട്രിവെല്‍ പളനിസ്വാമി, സംഗീതം- ബി. അജനീഷ് ലോക്‌നാഥ്, എഡിറ്റിങ്- നവീന്‍ വിജയകൃഷ്ണ.

ADVERTISEMENT
ADVERTISEMENT