പ്രശസ്ത തെന്നിന്ത്യൻ നടി ബി.സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ എന്നീ വിശേഷണങ്ങളുള്ള, കന്നഡ,തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച സരോജ ദേവി ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, രാജ്കുമാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം

പ്രശസ്ത തെന്നിന്ത്യൻ നടി ബി.സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ എന്നീ വിശേഷണങ്ങളുള്ള, കന്നഡ,തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച സരോജ ദേവി ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, രാജ്കുമാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം തിളങ്ങി.

1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജിനി ദേവിക്ക് ലഭിച്ചു. ‌53-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ ജൂറി അധ്യക്ഷയായും ‘കന്നഡ ചലചിത്ര സംഘ’ത്തിന്റെ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു.

ADVERTISEMENT

1938 ജനുവരി 7-ന് ബെംഗളൂരുവിൽ ജനിച്ച സരോജ ദേവി, പൊലീസ് ഉദ്യോഗസ്ഥനായ ഭൈരപ്പയുടെയും രുദ്രമ്മയുടെയും നാലാമത്തെ മകളാണ്. 1955-ൽ കന്നഡ ക്ലാസിക് ‘മഹാകവി കാളിദാസ’ എന്ന ചിത്രത്തിലൂടെ, 17-ാം വയസ്സിലാണ് സരോജ ദേവി സിനിമാ ലോകത്തേക്ക് കടക്കുന്നത്. 1958-ൽ എംജിആറിനൊപ്പം ‘നാടോടി മന്നൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ താരപദവിയിലേക്ക് ഉയർന്നു. തായ് സൊല്ലൈ തത്താതെ, തായ് കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം തുടങ്ങി തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ എംജിആറും സരോജാദേവിയും ഒന്നിച്ച് അഭിനയിച്ചു. ശിവാജി ഗണേശനൊപ്പം തങ്കമലൈ രാഗസിയം, സബാഷ് മീന, എങ്ങൾ കുടുംബം പെരിസു, ഭാഗ പിരിവിനൈ തുടങ്ങി 22 തുടർച്ചയായ ഹിറ്റുകൾ. കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറായി ആഘോഷിക്കപ്പെട്ടു. 1967-ൽ പുറത്തിറങ്ങിയ അരസ കാട്ടാളൈ എന്ന എംജിആർ ചിത്രത്തിലാണ് സരോജ ദേവി അവസാനമായി അഭിനയിച്ചത്.

ADVERTISEMENT
ADVERTISEMENT