സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻ രാജിന്റെ മരണം: സംവിധായകൻ പാ രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ കേസ്
സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻ രാജ് കൊല്ലപ്പെട്ട സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കീലയൂർ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഞായറാഴ്ചയാണ് സംഭവം. സംവിധായകൻ പാ.

സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻ രാജ് കൊല്ലപ്പെട്ട സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കീലയൂർ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഞായറാഴ്ചയാണ് സംഭവം. സംവിധായകൻ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
തമിഴിലെ പ്രശസ്ത സ്റ്റണ്ട്മാനാണ് കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി രാജു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. 52 വയസ്സായിരുന്നു.
പാ രഞ്ജിത്ത്-ആര്യ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവം. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ് മുൻവശം ചേർന്ന് ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.