‘അയ്യാ...അന്ത മാതിരി മഹാനടിപ്പൊന്നും എനക്ക് വരാത്’: അഭിനയ മത്സരം തീ പാറും, ‘മാരീശൻ’ ട്രെയിലർ ഹിറ്റ്
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കുന്ന മാരീശന്റെ ട്രെയിലർ ഹിറ്റ്. നാഗർകോവിലിൽ നിന്ന് പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കള്ളന്റെ വേഷമണിയുന്ന ഫഹദും അൽഷിമേഴ്സ് രോഗിയായെത്തുന്ന വടിവേലുവും മത്സരിച്ച് അഭിനയിക്കുന്ന

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കുന്ന മാരീശന്റെ ട്രെയിലർ ഹിറ്റ്. നാഗർകോവിലിൽ നിന്ന് പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കള്ളന്റെ വേഷമണിയുന്ന ഫഹദും അൽഷിമേഴ്സ് രോഗിയായെത്തുന്ന വടിവേലുവും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ട്രെയിലറിന്റെ ആകർഷണം. ചിത്രത്തിൽ കോവൈ സരളയും മികച്ചൊരു വേഷത്തിലെത്തുന്നു. 20 വർഷങ്ങൾക്കു മുൻപ് കോവൈ സരളയും വടിവേലുവും ഒരുമിച്ചെത്തുന്നു.
യുവൻ ശങ്കർരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബനറിൽ ആർബി ചൗധരിയാണ് ചിത്രം നിർമിക്കുന്നത്.