ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് നഫീസ അലി. ചിത്രത്തിലെ മേരി ടീച്ചർ എന്ന കഥാപാത്രം നഫീസയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്. 2018ൽ, താൻ കാൻസര്‍ ബാധിതയാണെന്നും അതിജീവനത്തിന്റെ പാതയിലാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ, വീണ്ടും കീമോ തെറാപ്പിക്ക് വിധേയയാകുകയാണ് നഫീസ അലി. ശസ്ത്രക്രിയ സാധ്യമാകാത്തതിനാലാണ് ഡോക്ടർമാരുടെ നിർദേശ പ്രകാരം കീമോതെറാപ്പി ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി.

ADVERTISEMENT

‘ഒരു ദിവസം എന്റെ കുട്ടികൾ ചോദിച്ചു, ‘നിങ്ങൾ പോയാൽ ഞങ്ങൾ ആരെ ആശ്രയിക്കും?’ ഞാൻ അവരോട് പറഞ്ഞു. ‘നിങ്ങൾ പരസ്പരം ആശ്രയിക്കുക. അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം. സ്നേഹവും ഓർമകളും ഒരുപോലെ പങ്കിടുന്ന സഹോദരങ്ങൾ. പരസ്പരം സംരക്ഷിക്കുക, ഓർമിക്കുക: നിങ്ങളുടെ ബന്ധം മറ്റെന്തിനെക്കാളും ശക്തമാണ്’ എന്നെഴുതിയ കാർഡിനൊപ്പം, ‘ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് തുടങ്ങുകയാണ്. ഇന്നലെ പിഇടി സ്കാൻ ചെയ്തു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ കീമോതെറാപ്പി വീണ്ടും ചെയ്യണം. വിശ്വസിക്കൂ, ഞാൻ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ബംഗാൾ സ്വദേശിയായ നഫീസ അലി 19–ാം വയസ്സില്‍ മിസ് ഇന്ത്യ കിരീടം നേടി. 1972 മുതൽ 1974 വരെ ഇന്ത്യയുടെ ദേശീയ നീന്തൽ താരമായിരുന്നു. 1979 ൽ ശ്യാം ബെനഗലിന്റെ ‘ജുനൂൻ’ എന്ന ചിത്രത്തിലൂടെയാണ് നഫീസ അലി അഭിനയരംഗത്തേക്കെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT