തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും. ഏറെക്കാലത്തെ പ്രണയത്തെത്തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16 നാണ് അദിതിയും സിദ്ധാര്‍ഥും വിവാഹിതരായത്.

ഇപ്പോഴിതാ, വിവാഹവാര്‍ഷികദിനത്തില്‍ മനോഹരമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അദിതി. ‘Addu Siddu! To finding each other in every lifetime’ എന്നാണ് സിദ്ധാര്‍ഥിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

ADVERTISEMENT

തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുളള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തല്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

ADVERTISEMENT
ADVERTISEMENT