മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ നവ്യ നായർക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരൻ രാഹുൽ നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നവ്യയുടെ 40 ആം പിറന്നാളായിരുന്നു ചൊവ്വാഴ്ച.

‘പിറന്നാൾ ആശംസകൾ, ചേച്ചി! നീ എന്റെ കരുത്തിന്റെ പില്ലറാണ്, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്നേഹിക്കുന്നു, ചക്കരേ’ എന്നാണ് നവ്യയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രാഹുൽ കുറിച്ചത്.

ADVERTISEMENT

അതേ സമയം, റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, എഡിറ്റർ ശ്രീജിത്ത് സാരംഗ്.

ADVERTISEMENT
ADVERTISEMENT