സോഷ്യൽ മീഡിയയിൽ തരംഗമായി ‘അരസൻ’ ടീസർ. സിമ്പുവിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന അരസൻ ‘വട ചെന്നൈ’ യൂണിവേഴ്സിൽ ആണ് ഒരുങ്ങുന്നത്. ആൻ അൺടോൾഡ് ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വട ചെന്നൈ എന്നാണ് പ്രൊമോ വിഡിയോയിൽ ചിത്രത്തിനു കൊടുത്തിരിക്കുന്ന ടാഗ്‌ലൈൻ.

ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മധ്യവയസ്കന്റെ ഗെറ്റപ്പിലുമുള്ള ചിമ്പുവാണ് ടീസറിലുള്ളത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. നായികയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതമൊരുക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT