കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി രജനീകാന്ത്: ചിത്രങ്ങൾ പങ്കുവച്ച് സൗന്ദര്യ
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി സൂപ്പർസ്റ്റാർ രജനീകാന്ത്. ‘Wishing you all a very Happy Deepavali’ എന്ന കുറിപ്പോടെ താരത്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്താണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
രജനീകാന്ത്, ഭാര്യ ലത, മക്കളായ സൗന്ദര്യ, ഐശ്വര്യ, ഐശ്വര്യയുടെ ഭർത്താവ്, മക്കൾ എന്നിവരെ ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
ADVERTISEMENT
അതേ സമയം, നെൽസൺ ദിലീപ് കുമാർ സവിധാനം ചെയ്യുന്ന ‘ജയിലർ 2’ആണ് രജനിയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. വൻ വിജയമായ ‘ജയിലർ’ന്റെ രണ്ടാം ഭാഗമാണിത്.
ADVERTISEMENT
ADVERTISEMENT