അറുപത്തിയാറാം വയസ്സിൽ നീന ഗുപ്ത ഗർഭിണി?; ഓൺലൈൻ വാർത്തകളോട് പ്രതികരിച്ച് നടി Actress Neena Gupta on Pregnancy Gossip
ബോളിവുഡ് താരം നീന ഗുപ്ത ഗർഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെയാണ് നീന ‘ഗർഭിണി’യാണെന്ന് ചില ഓൺലൈൻ മീഡിയകള്‍ കണ്ടെത്തിയത്. വൈറ്റ് സില്‍ക്ക് സാരിയിലെത്തിയ നീനയുടെ

ബോളിവുഡ് താരം നീന ഗുപ്ത ഗർഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെയാണ് നീന ‘ഗർഭിണി’യാണെന്ന് ചില ഓൺലൈൻ മീഡിയകള്‍ കണ്ടെത്തിയത്.
വൈറ്റ് സില്‍ക്ക് സാരിയിലെത്തിയ നീനയുടെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. വയറിന്റെ ഭാഗത്ത് അൽപം വണ്ണം തോന്നിക്കുന്ന തരത്തിലായിരുന്നു സാരിയിൽ താരം പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് 66-ാം വയസ്സിൽ താരം അമ്മയാകാനൊരുങ്ങുന്നുവെന്ന പ്രചാരണമുണ്ടായത്. ഒടുവില്‍ ഗർഭധാരണവുമായി ബന്ധപ്പെട്ടു വന്ന ഓൺലൈൻ വാർത്തകളോട് പ്രതികരിച്ച് നീന തന്നെ രംഗത്തുവന്നു.
‘‘ഞാൻ ഗർഭിണിയല്ല. സത്യം പറഞ്ഞാൽ, സാരിയുടെ മെറ്റീരിയൽ കട്ടിയുള്ളതായിരുന്നു, അതുകൊണ്ടാണ് ആ ചടങ്ങിൽ ഞാൻ തടിച്ചതായി തോന്നിയത്. ഈ പ്രായത്തിൽ എന്നെക്കുറിച്ചുള്ള ഈ ഗർഭധാരണ വാര്‍ത്തളൊക്കെ നന്നായി ആസ്വദിക്കുന്നു. നമ്മൾ ഒരു രാഷ്ട്രമെന്ന നിലയിൽ എത്രത്തോളം പുരോഗമിക്കുന്നു എന്ന് കാണിക്കുന്നതാണ് ഇത്തരം ചര്‍ച്ചകള്‍.’’- ഗോസിപ്പുകളെ കണക്കിന് പരിഹസിച്ച് നടി പറയുന്നു.
ഡൽഹി സ്വദേശിയായ വിവേക് മെഹ്‌റയാണ് നീനാ ഗുപ്തയുടെ ജീവിത പങ്കാളി. 2008 ലാണ് ഇരുവരും വിവാഹിതരായത്. 1980 കളിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി നീനാ ഗുപ്ത പ്രണയത്തിലായിരുന്നു. ഇരുവരുടെയും മകളാണ് പ്രമുഖ ഫാഷന്‍ ഡിസൈനറും നടിയുമായ മസാബ ഗുപ്ത.