Monday 08 October 2018 12:37 PM IST : By സ്വന്തം ലേഖകൻ

മോശം മൂഡിലായിരുന്ന എ.ആര്‍. റഹ്മാന്റെ മനം കവർന്ന ആ കൊച്ചു സുന്ദരിയാര്?

beauty-rahman

ലണ്ടനില്‍ ഒരൽപം തിരക്കിലും ടെൻഷനിലുമായിരുന്നു സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാൻ. സൂപ്പർതാരം രജനീകാന്ത്- ശങ്കര്‍ ടീമിന്റെ യന്തിരൻ 2.0 വിന്റെ അവസാനഘട്ട ജോലികളിൽ മുഴുകിയിരുന്ന അദ്ദേഹത്തെ കൂളാക്കാൻ ഫേസ്ടൈമില്‍ ഒരു കോളെത്തി. കോളിന്റെ ഉടമയായ സുന്ദരിക്കുട്ടി മദീനയുടെ കൊഞ്ചലിൽ റഹ്‌മാൻ പിന്നെല്ലാം മറന്നു. സ്റ്റുഡിയോ മുഴുവന്‍ ഓടിനടന്ന് അവളോട് വിശേഷം പറഞ്ഞു.

വളരെ മോശം മൂഡില്‍ ആയിരുന്ന റഹ്‌മാനെ സന്തോഷത്തിലാഴ്ത്തിയ ആ സുന്ദരിക്കുട്ടി ആരാണെന്ന് അറിയേണ്ടേ? ഗായകന്‍ അദ്നാന്‍ സമിയുടെ ഒരു വയസ്സുള്ള മകൾ മദീനയാണ് അച്ഛന്റെ ഫോണില്‍ നിന്നും എ.ആര്‍. റഹ്മാനെ ഫേസ്ടൈം ചെയ്തത്. ഈ സംഭവത്തെപ്പറ്റി അദ്നാന്‍ സമി ട്വീറ്റ് ചെയ്തതിങ്ങനെ;

“എന്റെ ഫോണിനും ഐപാഡിനുമൊക്കെ പാസ്‌വേര്‍ഡ്‌ ഇടാന്‍ സമയമായി. കുഞ്ഞു മദീന ഫോണെടുത്തു എ.ആര്‍. റഹ്മാനുമായി ഫേസ്ടൈം ചെയ്യാന്‍ തീരുമാനിച്ചു. കുറച്ചുനേരം അദ്ദേഹവുമായി സ്നേഹ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും, 2.0 വിന്റെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സ്റ്റുഡിയോ വിഡിയോയിലൂടെ കാണുകയും ചെയ്തു, വളരെ സന്തോഷം.”

മറുപടിയായി എ.ആര്‍. റഹ്മാന്‍ ട്വീറ്റ് ചെയ്തതിങ്ങനെ; “പ്രിയപ്പെട്ട അദ്നാന്‍, വളരെ മോശം മൂഡിലായിരുന്ന എന്നെ അവളുടെ കോള്‍ ഏറെ സന്തോഷത്തിലാഴ്ത്തി. നന്ദി മദീന, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ...”