Monday 01 March 2021 12:44 PM IST : By സ്വന്തം ലേഖകൻ

ലാത്വിയൻ ഓപ്പൺ ക്വാളിഫയര്‍ മത്സരത്തിൽ മെഡൽ നേട്ടവുമായി വേദാന്ത്; സന്തോഷവും അഭിമാനവും പങ്കുവച്ച് മാധവൻ

madhavv33wsson

ലാത്വിയൻ ഓപ്പൺ ക്വാളിഫയര്‍ നീന്തൽ മത്സരത്തിൽ മെഡൽ നേടി വേദാന്ത് മാധവൻ. തെന്നിന്ത്യൻ സൂപ്പർതാരം മാധവന്റെ മകനാണ് വേദാന്ത്. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചത്. 

"ലാത്വിയൻ ഓപ്പൺ ക്വാളിഫയറിൽ ഒരു സ്വർണവും 2 ഡ്രോണുകളും നേടിയ ഇന്ത്യൻ സംഘത്തെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും. അഭിനന്ദനങ്ങൾ സാജൻ പ്രകാശ്.. ദൈവം നിങ്ങളെ വൻ വിജയങ്ങൾ കൊണ്ട് അനുഗ്രഹിക്കട്ടെ .

അഭിനന്ദനങ്ങൾ  ടാനിഷ് ജോർജ്, വേദാന്ത് മാധവൻ, വെങ്കലം നേടിയതിന്. പരിചയസമ്പത്തും ശക്തരുമായ  നീന്തൽക്കാരുമായി മത്സരിച്ചിട്ടും നിങ്ങൾ വിജയിച്ചു. ഒപ്പം പ്രദീപ് സർ, പീറ്റർ സർ, സതീഷ് സർ, മുർഗേഷ് സർ എന്നിവരോടും വലിയ നന്ദിയുണ്ട്."-മാധവൻ കുറിക്കുന്നു.

Tags:
  • Movies