ഷോര്‍ട്ട് ഹെയര്‍ സ്റ്റൈലില്‍ പുതുപുത്തന്‍ മേക്കോവറിലെത്തി നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ബോബ് കട്ട് ഹെയർസ്റ്റൈലിന് പങ്കാളിയും ഗായകനുമായ നിക് ജൊനാസിന്റെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്.
താരത്തിന്റെ ചിത്രത്തിന് താഴെ അമ്പരപ്പോടെ ‘വൗ’ എന്നാണ് നിക് ജൊനാസ് കുറിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ചിത്രം നിക് ജൊനാസ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്.

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡ് ആയ ബൽഗേറിയുടെ ഔദ്യോഗിക പരിപാടിയിലാണ് പ്രിയങ്ക പുത്തൻ ലുക്കിൽ എത്തിയത്. ബ്ലാക് ആൻഡ് വൈറ്റ് ഓഫ്ഷോൾഡർ വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചോപ്ര പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. താരം അണിഞ്ഞ ഡയമണ്ട് നെക്‌ലേസും ആരാധകരുടെ മനം കവർന്നു.