Thursday 28 January 2021 10:25 AM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ലുക്കിൽ, കണ്ണിറുക്കി ചിരിച്ച് ‘കുട്ടിത്തല’! ആദ്വിക്കിന്റെ പുതിയ ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

adwik

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും മകനാണ് ആദ്വിക്ക്. ആരാധകർ പ്രിയതാരപുത്രനെ ‘കുട്ടിത്തല’ എന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുക.

ഇപ്പോഴിതാ, ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അമ്മ ശാലിനിക്കും ചെറിയമ്മ ശ്യാമിലിക്കുമൊപ്പം ഒരു വിവാഹവേദിയിലെത്തിയ അദ്വിക്കിന്റെ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

adwik-2

2015 മാർച്ച് രണ്ടിനാണ് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് ആദ്വിക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്.