Monday 18 March 2019 03:43 PM IST : By സ്വന്തം ലേഖകൻ

മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന! ആഗ്രഹം പങ്കുവച്ച് ഐശ്വര്യ

aiswarya-lakshmi

മലയാളി യുവത്വം ഹൃദയത്തോടു ചേർത്തു നിർത്തിയ പ്രണയനോവാണ് ‘മായാനദി’. ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ കുറച്ചു കാലം മുമ്പാണ് സ്ക്രീനിലെത്തിയിരുന്നതെങ്കിലോ ? ആരെയാകും മാത്തനായും അപ്പുവായും കാണാൻ പ്രക്ഷകർ ആഗ്രഹിക്കുക. ഇപ്പോഴിതാ അതിനുള്ള ഉത്തരം ചിത്രത്തിൽ അപ്പുവായി തിളങ്ങിയ ഐശ്വര്യ ലക്ഷ്മി തന്നെ നൽകിയിരിക്കുന്നു.

കുറച്ചു കാലം മുൻപാണ് മായാനദി വന്നിരുന്നതെങ്കിൽ, മാത്തനായി മമ്മൂക്കയും അപ്പുവായി ശോഭനയും അഭിനയിക്കണമെന്നാണ് ഐശ്വര്യയുടെ ആഗ്രഹം.

മലയാളത്തിലെ എവര്‍ഗ്രീന്‍ താരജോഡികളായ ഇവർ മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കുമെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തന്റെ ആഗ്രഹം ഐശ്വര്യ പങ്കു വച്ചത്.

മായാനദിയിൽ മാത്തനായത് ടൊവിനോ തോമസാണ്. ഇരുവരുടെയും മികച്ച പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായി. വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ തുടർവിജയങ്ങളുമായി ഭാഗ്യ നായിക ഇമേജിലേക്കുയർന്നു കഴിഞ്ഞ ഐശ്വര്യയുടെ പുതിയ റിലീസ് കാളിദാസ് ജയറാം നായകനാകുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവാണ്. ചിത്രീകരണമാരംഭിച്ച ബ്രദേഴ്സ് ഡേയിൽ പൃഥ്വിരാജിനൊപ്പവും ഐശ്വര്യയുണ്ട്.