മുകേഷ്-നിത അംബാനി ദമ്പതിമാരുടെ മകൻ അനന്ത് അംബാനിയുടെയും വധു രാധിക മർച്ചന്റിന്റെയും പ്രി വെഡിങ് ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ.
പ്രത്യേകമായി അയച്ച പ്രൈവറ്റ് ജെറ്റിലാണ് രജനികാന്തും കുടുംബവും വിവാഹചടങ്ങുകൾക്ക് എത്തിയത്.
പ്രൈവറ്റ് ജെറ്റിൽ രജനികാന്തും ഭാര്യ ലതയും ഐശ്വര്യയും സഞ്ചരിക്കുന്നതിന്റെയും ആഡംബര വസതിയിൽ വാരാന്ത്യം ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ ഐശ്വര്യ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അനന്ത്–രാധിക മെർച്ചന്റ് പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ വൻതാരനിര അണിനിരന്നു.