Wednesday 19 February 2020 12:45 PM IST : By സ്വന്തം ലേഖകൻ

ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പരുക്ക്! ചിത്രീകരണം നിർത്തിവച്ച് ‘വലിമൈ’

ajith

തന്റെ പുതിയ ചിത്രം വലിമൈ യുടെ ചിത്രീകരണത്തിനിടെ തമിഴകത്തിന്റെ താരരാജാവായ അജിത്തിന് പരുക്ക് പറ്റിയതായി റിപ്പോർട്ട്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണത്രേ അജിത്തിന് പരുക്കേറ്റത്.വലിമൈയില്‍ പൊലീസ് ഓഫീസറായാണ് അജിത്ത് അഭിനയിക്കുന്നത്.

അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ തുടങ്ങും. എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ.