Saturday 09 March 2024 11:07 AM IST : By സ്വന്തം ലേഖകൻ

തലച്ചോറില്‍ നിന്നു ഒരു സിസ്റ്റ് മുറിച്ചുനീക്കി എന്നതുൾപ്പടെ അഭ്യൂഹം: ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടും

ajith-kumar

തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വന്നതിനു പിന്നാലെ താരത്തിന്റെ ആരാധകരും ചലച്ചിത്ര ലോകവും വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര ഗുരുതരമല്ലെന്ന് താരത്തിന്റെ മാനേജര്‍ അറിയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

താരത്തിന്റെ തലച്ചോറില്‍ നിന്നു ഒരു സിസ്റ്റ് മുറിച്ചുനീക്കിയെന്നുള്‍പ്പെടെയുള്ള വാര്‍ത്തകളാണ് അജിത് ആശുപത്രിയിലാണെന്ന വാർത്തയ്ക്കു പിന്നാലെ പ്രചരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ഗുരുതരമല്ലെന്നും ചെവിയെ തലച്ചോറിലേക്ക് ബന്ധിപ്പിക്കുന്ന ഞെരമ്പ് നീരുവന്ന് വീങ്ങിയതാണ് കാരണമെന്നും അതിനുള്ള ചികില്‍സ കഴിഞ്ഞെന്നും മാധ്യമങ്ങള്‍.

താരം നിലവില്‍ ആശുപത്രിയില്‍ വിശ്രമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടുമെന്നും അറിയുന്നു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പ്രചരിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാനേജര്‍ അറിയിച്ചു.‌