Tuesday 05 March 2024 02:27 PM IST : By സ്വന്തം ലേഖകൻ

മകന്റെ പിറന്നാൾ ആഘോഷമാക്കി അജിത് കുമാർ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ajith-kumar

മകൻ ആദ്‌വിക്കിന്റെ പിറന്നാൾ ആഘോഷമാക്കി തമിഴ് സിനിമയുടെ സൂപ്പർതാരം അജിത് കുമാർ. അജിത്, ഭാര്യയും നടിയുമായ ശാലിനി, മകൾ അനോഷ്‌ക, ആദ്‌വിക്ക് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഫുട്ബോൾ ഏറെയിഷ്ടപ്പെടുന്ന ആദ്‌വിക്കിനായി ആ തീമീലാണ് പിറന്നാൾ കേക്ക് ഒരുക്കിയത്. ആദ്‌വിക്കിന്റെ ഒൻപതാം പിറന്നാളാണ് കടന്നു പോയത്.

അതേ സമയം, ‘വിടാമുയർച്ചി’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അജിത്തിന്റെ ആരാധകർ. മഗിഴ്‌ തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ സർജ, തൃഷ, റെജീന കസാൻഡ്ര, ആരവ് എന്നിവരും വേഷമിടുന്നു.