Saturday 30 March 2024 04:11 PM IST : By സ്വന്തം ലേഖകൻ

മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ ഇനി അല്ലുവും, ഒരു തെന്നിന്ത്യന്‍ താരം ഇതാദ്യം

allu-arjun

ദുബായിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ തെലുങ്ക് നടൻ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം ട്യുസോ മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെടുന്നത്. ഏപ്രില്‍ 8ന് താരത്തിന്റെ ജന്മദിനം എത്തവേ ഇരട്ടിമധുരമാവുകയാണ് ഈ വാര്‍ത്ത.

പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ ‘പുഷ്പ 2: ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 2024 ഓഗസ്റ്റ്‌ 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പയുടെ ഒന്നാം ഭാഗം.