Tuesday 27 September 2022 10:20 AM IST : By സ്വന്തം ലേഖകൻ

സ്വിം സ്യൂട്ടില്‍, തകർപ്പൻ ഫോട്ടോഷൂട്ടുമായി അമല പോൾ: ചിത്രങ്ങൾ പങ്കുവച്ച് താരം

amala

മറ്റൊരു തകർപ്പൻ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യയുടെ പ്രിയതാരം അമല പോൾ. മാലിദ്വീപിൽ അവധിക്കാല ആഘോഷിക്കുന്ന അമല, അവിടെ നിന്നുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. സ്വിം സ്യൂട്ടിലുള്ള പുതിയ ചിത്രങ്ങളാണ് ഇവ.

വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’ത്തിലും അമലയുണ്ട്.