Saturday 23 March 2024 04:19 PM IST : By സ്വന്തം ലേഖകൻ

‘അര മണിക്കൂറിന് രണ്ട് ലക്ഷം, ഒരു മണിക്കൂറിന് അഞ്ച് ലക്ഷം... അതാണ് ഇനി എന്റെ വില’: അനുരാഗ് കശ്യപിന്റെ പോസ്റ്റ് ചർച്ചയാകുന്നു

anurag

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു.

‘പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് ഒരുപാട് സമയം വെറുതെ കളഞ്ഞു, മിക്കതും ഒന്നിനും കൊള്ളാതെ ഇടത്തരമായി. അതുകൊണ്ട് ഇനിമുതല്‍ കലാപരമായി ബുദ്ധിജീവികളെന്ന് സ്വയം കരുതുന്ന അപരിചിതരെ കണ്ട് സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇനിമുതല്‍ എനിക്കൊരു വിലയുണ്ടാവും. ആര്‍ക്കെങ്കിലും പത്തോ പതിനഞ്ചോ മിനിട്ട് കാണണമെങ്കില്‍ ഒരു ലക്ഷം രൂപ തരണം. അര മണിക്കൂറിന് രണ്ട് ലക്ഷം, ഒരു മണിക്കൂറിന് അഞ്ച് ലക്ഷം. അതാണ് വില. ആളുകളെ കണ്ട് സമയം പാഴാക്കുന്നത് മടുത്തു. അത് നിങ്ങള്‍ക്ക് മുടക്കാനാവുമെങ്കില്‍ എന്നെ വിളിക്കൂ, ഇല്ലെങ്കില്‍ മാറി നില്‍ക്കൂ. പിന്നെ പണം മുന്‍കൂറായി തന്നെ തരണം’.– അനുരാഗ് കുറിച്ചതിങ്ങനെ.

ഇത് താന്‍ വെറുതെ പറയുന്നതല്ലെന്നും വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യണ്ട, പണമടക്കൂവെന്നും ഈ വിചിത്ര പോസ്റ്റിനൊപ്പം അനുരാഗ് കുറിച്ചിട്ടുണ്ട്. പണമടച്ചാല്‍ നിങ്ങള്‍ക്ക് സമയം ലഭിക്കും. ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തനമല്ല ചെയ്യുന്നത്, കുറുക്കുവഴികള്‍ തേടുന്ന ആളുകളെ കൊണ്ട് മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.