Thursday 02 December 2021 10:06 AM IST : By സ്വന്തം ലേഖകൻ

‘മീ ടൂ’ ആരോപണം: അർജുന് പൊലീസിന്റെ ക്ലീൻചിറ്റ്

arjun

മീ ടൂ ആരോപണക്കേസിൽ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻചിറ്റ്. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു.

‘വിസ്മയ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. 2018ൽ ഇക്കാര്യം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ കബൺപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. വിഷയത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയതും വാർത്തയായി.