Thursday 14 June 2018 11:21 AM IST : By സ്വന്തം ലേഖകൻ

അസുലഭ നിമിഷങ്ങൾക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട അസിൻ; ചിത്രങ്ങൾ

asin

ബോളിവുഡ് വരെയെത്തിയ മലയാളിത്തിളക്കമായിരുന്നു അസിൻ. മലയാളത്തിൽ തുടങ്ങി, തമിഴിൽ തിളങ്ങി ഒടുവിൽ ബി ടൗണിന്റെ വരെ താരരാജകുമാരിയായ അസിൻ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടവൾ തന്നെ. ഗജിനി, പോക്കിരി, ബോളിവുഡിൽ റെഡി, ഖിലാഡി 786 തുടങ്ങി ഒരു പിടി വിജയ ചിത്രങ്ങളിൽ ആ സുന്ദരിയുടെ താരത്തിളക്കം നമ്മൾ കണ്ടു.

വിവാഹത്തോടെ അഭിനയ ജീവിതത്തിന് താത്കാലിക വിരാമമിട്ടെങ്കിലും അസിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് തെല്ലും കുറവ് വന്നിട്ടില്ല. അതിന് തെളിവാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസിന്റെ ക്യൂട്ട് ഫാമിലി ചിത്രങ്ങൾ.

മൈക്രോമാക്സ് സഹഉടമ രാഹുല്‍ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചത്. സന്തോഷപൂർണമായ ജീവിതത്തിന് കൂട്ടായി ഒരു ക്യൂട്ട് വാവയും ഇന്ന് അവർക്കൊപ്പമുണ്ട്.

ചിത്രങ്ങൾ കാണാം:

1.

asin-final

2.

asin4

3.

asin3

4.

asin2

5.

asin5

6.

asin1